ആഷസ്സ്: ഇംഗ്ലണ്ടിന് തകര്*പ്പന്* വിജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആഷസ്സ്: ഇംഗ്ലണ്ടിന് തകര്*പ്പന്* വിജയം

    സിഡ്*നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ജയിച്ച ഇംഗ്ലണ്ടിന് ചരിത്രനേട്ടം. ഇന്നിങ്*സിനും 83 റണ്*സിനുമാണ് ആന്*ഡ്രൂ സ്*ട്രോസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ സന്ദര്*ശകര്* പരമ്പര 3-1നു സ്വന്തമാക്കി. ആസ്*ത്രേലിയന്* മണ്ണില്* 24 വര്*ഷത്തിനിടെ ഇംഗ്ലണ്ട് നേടുന്ന ആദ്യ പരമ്പര വിജയമാണിത്. 213നു ഏഴു വിക്കറ്റ് എന്ന നിലയില്* കളി പുനരാരംഭിച്ച ഓസ്*ട്രേലിയയ്ക്ക് 68 റണ്*സ് കൂട്ടിച്ചേര്*ക്കുന്നതിനിടെ അവശേഷിച്ച മൂന്നു വിക്കറ്റുകള്* കൂടി നഷ്ടമായി. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്*ഡേഴ്*സണ്*, ക്രിസ് ട്രെംലറ്റ് എന്നിവര്* മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ടിം ബ്രെസ്*നന്* രണ്ടും ഗ്രെയിം സ്വാന്* ഒന്നും വിക്കറ്റ് നേടി.

    ആദ്യ ഇന്നിങ്*സില്* ഇംഗ്ലണ്ട് നേടിയ 644 റണ്*സ് ഓസീസ് മണ്ണില്* ടീമിന്റെ റെക്കോര്*ഡ് സ്*കോറാണ്. അലിസ്റ്റയര്* കുക്കിന്റെയും(189), ഇയാന്* ബെല്ലിന്റെയും (115) മാറ്റ് പ്രയറിന്റെയും സെഞ്ചുറികളുടെ പിന്*ബലത്തിലാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റില്* ഓസീസിനെ തകര്*ത്തത്. പരമ്പരയിലെ രണ്ടും നാലും ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് ആഷസ് ട്രോഫി നേരത്തെ സ്വന്തമാക്കിയിരുന്നു.

    പരമ്പരയില്* ഇംഗ്ലണ്ടിന്റെ ജയങ്ങളെല്ലാം ഇന്നിങ്*സിനായിരുന്നെന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റില്* മാത്രമാണ് ഓസ്*ട്രേലിയയ്ക്ക് ആശ്വാസജയം നേടാനായത്.





    Online Business Consulting | Internet Business Consulting
Working...
X