കൃഷ്ണയ്യര്*ക്കെതി? ??െ രാംകുമാര്* നിയമയുദ്ധത്തിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൃഷ്ണയ്യര്*ക്കെതി? ??െ രാംകുമാര്* നിയമയുദ്ധത്തിന്

    കൊച്ചി: ജസ്റ്റിസ് വിആര്* കൃഷ്ണയ്യരും മുതിര്*ന്ന അഭിഭാഷകന്* കെ രാംകുമാറും തമ്മിലുള്ള വാക്പയറ്റ് നിയമയുദ്ധമായി മാറുന്നു. കൃഷ്ണയ്യര്* തന്നെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്നാണ് രാംകുമാര്* പറയുന്നത്. കൃഷ്ണയ്യര്*ക്ക് ഇക്കാര്യം കാണിച്ച് വക്കീല്* നോട്ടീസ് അയയ്ക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്.

    സുപ്രീം കോടതി മുന്* ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ പിന്തുണയ്ക്കുന്ന രീതിയില്* അഡ്വക്കേറ്റ് രാംകുമാര്* സംസാരിച്ചിട്ടുള്ളത് മറ്റൊരു അഴിമതിയുടെ ചരിത്രമാണെന്ന രീതിയില്* വി.ആര്*. കൃഷ്ണയ്യര്* പ്രതികരിച്ചുവെന്നാണ് ആരോപണം.

    ഈ അധിക്ഷേപവും ആരോപണങ്ങളും അടിസ്ഥാനരഹിതമായതിനാല്* വി.ആര്*. കൃഷ്ണയ്യര്* ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്*കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് മുഖേന വക്കീല്* നോട്ടീസ് അയയ്ക്കാന്* തീരുമാനിച്ചുവെന്ന് രാംകുമാര്* പറഞ്ഞു. ഈ തുക ജസ്റ്റിസ് കൃഷ്ണയ്യര്*ക്ക് എളുപ്പത്തില്* തരാന്* കഴിയുമല്ലോ എന്നും രാംകുമാര്* പറഞ്ഞിട്ടുണ്ട്.

    ഇതിനിടെ ബീഹാറില്* നിന്നുള്ള ആരെയും സുപ്രീംകോടതി ജഡ്ജിയാ ക്കാന്* താന്* ശുപാര്*ശ ചെയ്തിട്ടില്ലെന്നു കൃഷ്ണയ്യര്* വ്യക്തമാക്കി

    സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയ്ക്കു സ്വീകരണം നല്*കുന്നതിനു ലക്ഷങ്ങള്* ചെലവഴിച്ചെന്ന അരാംകുമാറിന്റെ ആരോപണം പച്ചക്കള്ളമാണെന്നും കപാഡിയയ്ക്കു സ്വീകരണം നല്*കിയതില്* ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന് ഒരു രൂപ പോലും ചെലവില്ലെന്നു കൃഷ്ണയ്യര്* പറഞ്ഞു. കപാഡിയ തന്നെയാണ് എല്ലാ ചെലവും വഹിച്ചത്.

    ചടങ്ങുനടന്ന താജ് റസിഡന്*സി ഹോട്ടല്* പണം ഈടാക്കിയില്ല. മദ്രാസ് മുന്* എംഎല്*എ എന്ന നിലയിലുള്ള പെന്*ഷന്* താന്* സ്വീകരിച്ചിട്ടില്ല.

    രണ്ടുലക്ഷം രൂപയുടെ കണ്ണട ഉപയോഗിക്കുന്ന ഞാന്* ആഡംബര ജീവിതമാണു നയിക്കുന്നത് എന്ന ആരോപണവും തെറ്റാണ്. ഡോക്ടറുടെ നിര്*ദേശപ്രകാരം വാങ്ങിയ കണ്ണടയുടെ വിലയായ 1,80,000 രൂപ സംസ്ഥാന സര്*ക്കാരാണു ലഭ്യമാക്കിയത്.

    മുന്* എംഎല്*എ എന്ന നിലയിലാണിത്. എനിക്കു കെ.ജി. ബാലകൃഷ്ണനെതിരെ രഹസ്യ അജന്*ഡയൊന്നുമില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ജസ്റ്റിസ് കൃഷ്ണയ്യര്* പറഞ്ഞു.





    Online Business Consulting | Internet Business Consulting
Working...
X