കൂടുതല്* വിദേശ ശാഖകള്* തുടങ്ങാന്* എസ്*ബിഐ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൂടുതല്* വിദേശ ശാഖകള്* തുടങ്ങാന്* എസ്*ബിഐ

    ദില്ലി: കൂടുതല്* വിദേശ ശാഖകള്* തുടങ്ങാന്* എസ്*ബിഐ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്* എല്ലാ സേവനങ്ങളും ലഭിയ്ക്കുന്ന ശാഖ തുടങ്ങാന്* പോവുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്.സാവൊ പോളൊ, ബോട്ട്സ്*വാന എന്നിവിടങ്ങളിലും എസ്*ബിഐ സേവനം തുടങ്ങും. ബോട്ട്സ്*വാനയില്* സബ്സീ*ഡിയറി ബാങ്ക് തുടങ്ങാനാണ് ഉദ്ദേശിയ്ക്കുന്നത്. ബാങ്കിന്റെ ഒരു ഉയര്*ന്ന ഉദ്വോഗസ്ഥനാണ് ഇത് വ്യക്തമാക്കിയത്.

    ഈ രാജ്യങ്ങളിലെ വിവിധ അനുമതികള്*ക്കായുള്ള ജോലികള്* ഉപ്പോള്* നടക്കുകയാണ്. ഇപ്പോള്* എസ്*ബിഐയ്ക്ക് 32 വിദേശ രാജ്യങ്ങളില്* സേവനം ഉണ്ട്. യുഎസ്, യുകെ, സിങ്കപ്പൂര്*, കാനഡ, മൗറേഷ്യസ് തുടങ്ങിയ രാജ്യങ്ങളില്* സേവനം ലഭ്യമാക്കിയിട്ട് ഏറെ കാലമായി.

    ഇന്ത്യയുമായി ബന്ധപ്പെട്ട സേവനമാണ് ഈ വിദേശ ബാങ്കുകള്* പ്രധാനമായും നല്*കുക. എന്നാല്* അതത് രാജ്യങ്ങളിലെ ഇടപാടുകാര്*ക്ക് വേണ്ട സേവനങ്ങള്*ക്കും പ്രാധാന്യം നല്*കുന്നുണ്ട്. ഇപ്പോള്* എസ്*ബിഐയുടെ സേവനത്തിന്റെ 16 ശതമാനമാണ് വിദേശ രാജ്യങ്ങളില്* നടക്കുന്നത്.

    2010 ല്* വിദേശ ശാഖകള്* 92 ല്* നിന്ന് 142 ആയി കൂടി. നേപ്പാള്* എസ്*ബിഐ ബാങ്ക് ലിമിറ്റഡില്* എസ് ബി ഐ ഓഹരി 50 ശതമാനത്തില്* നിന്ന് 55 ശതമാനമാക്കിയതും 2010ലാണ്. ഇത് എസ് ബി ഐ യുടെ ആറാമത്തെ വിദേശ സബ്*സീഡിയറി ബാങ്ക് ആണ്. ഇന്തോനേഷ്യയിലെ സബ്സീഡിയറി പിടി ബാങ്ക് എസ്*ബിഐ ഇന്തോനേഷ്യ ആണ്.

    ഇന്ത്യയില്* 611 പുതിയ ശാഖകളാണ് എസ്*ബിഐ 2010 ല്* തുടങ്ങിയത്. 4,206 എടിഎമ്മുകള്* ഇതേ സമയത്ത് ഇന്ത്യയില്* പുതുതായി തുറന്നു.





    Online Business Consulting | Internet Business Consulting
Working...
X