കെകെ ഷാഹിനയുടെ മുന്*കൂര്* ജാമ്യാപേക്ഷ തള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെകെ ഷാഹിനയുടെ മുന്*കൂര്* ജാമ്യാപേക്ഷ തള്ളി

    മടിക്കേരി: മദനി കേസില്* സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പേരില്* കുടക് പൊലീസ് റജിസ്റ്റര്* ചെയ്ത കേസില്* മലയാളി ജേര്*ണലിസ്റ്റ് കെ.കെ.ഷാഹിന നല്*കിയ മുന്*കൂര്* ജാമ്യാപേക്ഷ മടിക്കേരി സെഷന്*സ് കോടതി തള്ളി. സാക്ഷികളെ സ്വാധീനിച്ചെന്ന പരാതിയില്* ജാമ്യം നല്*കിയാല്* സമൂഹത്തില്* തെറ്റായ ധാരണ പകരുമെന്ന നിരീക്ഷണത്തോടെയാണ് ജഡ്ജി അശോക്ജി നിജഗണ്ണനവര്* അപേക്ഷ തള്ളിയത്.

    ഇക്കാര്യത്തില്* ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാഹിനയുടെ അഭിഭാഷകന്* അറിയിച്ചു. മദനിയെ കര്*ണാടക പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്* ശേഖരിച്ച് തെഹല്*ക മാഗസിന് വേണ്ടി റിപ്പോര്*ട്ട് ചെയ്യാന്* എത്തിയതായിരുന്നു ഷാഹിന.

    ഈ സമയത്ത് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാണ് കര്*ണാടട പൊലീസ് ഷാഹിനയ്*ക്കെതിരെ രജിസ്റ്റര്* ചെയ്തിരിക്കുന്ന കേസ് .

    കേസ് കെട്ടിച്ചമച്ചതാണെന്നും പത്രപ്രവര്*ത്തക എന്ന നിലയില്* മാത്രമാണ് സ്ഥലത്തെത്തിയതെന്നും ഷാഹിനയ്ക്കു വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന്* ബി.പി.വെങ്കിടേശ് വാദിച്ചിരുന്നു.

    രാജ്യദ്രോഹ കുറ്റമാണ് ഷാഹിന ചെയ്തതെന്നും ജാമ്യം നല്*കാന്* പാടില്ലെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്* എസ്.കെ.നെഞ്ചപ്പയുടെ നിലപാട്.





    Online Business Consulting | Internet Business Consulting
Working...
X