ഐപിഎല്* ലേലം ശനിയാഴ്ച

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐപിഎല്* ലേലം ശനിയാഴ്ച

    ബാംഗ്ലൂര്*: പത്ത് ടീമുകള്* പങ്കെടുക്കുന്ന നാലാം ഐ.പി.എല്ലിലെ ലേലം ശനിയും ഞായറുമായി ബാംഗ്ലൂരില്* നടക്കും. 350 താരങ്ങളില്*നിന്നാണ് 10 ഫ്രാഞ്ചൈസികള്* അവരുടെ ഇഷ്ടതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. രാവിലെ 10 മണി മുതല്* വൈകിട്ട് ആറു മണി വരെയാണ് ലേല സമയം. ലേലപട്ടികയിലുള്ള 350 കളിക്കാര്*ക്കായി ടീമുകള്* ചെലവാക്കുന്നത് ഒമ്പത് കോടി ഡോളറാണ് (ഏകദേശം 410 കോടി രൂപ). ഓരോ ടീമിനും 90 ലക്ഷം ഡോളര്* വീതമാണ് (ഏകദേശം 41 കോടി രൂപ) ചെലവാക്കാന്* അനുമതിയുള്ളത്.

    പാകിസ്താന്* താരങ്ങള്* ഒഴിച്ച് ലോകത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെല്ലാം ലേലപട്ടികയിലുണ്ട്. നാല് ഗ്രൂപ്പുകളായാണ് കളിക്കാരുടെ ലേലം നടക്കുക. സച്ചിന്*, ധോണി, സെവാഗ്, ഹര്*ഭജന്* തുടങ്ങിയവര്* അടക്കം 12 കളിക്കാരെ നിലവിലെ ഐ.പി.എല്* ടീമുകള്* നിലനിര്*ത്തിയിരുന്നു.

    മുന്* ഐ.പി.എല്ലുകളില്* ക്രമക്കേടുകള്* നടന്നെന്ന പരാതികളെ തുടര്*ന്ന് പുതിയ ലേലം ആദായ നികുതി വകുപ്പും എന്*ഫോഴ്*സ്*മെന്റ് ഡയറക്ടറേറ്റും നിരീക്ഷിക്കുന്നുണ്ട്.

    നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കളിക്കാരെ ലേലം ചെയ്യുന്നത്. നാല് ലക്ഷം ഡോളര്* (ഏകദേശം 1.80 കോടി രൂപ) ലേലത്തുകയുള്ള ആദ്യ ഗ്രൂപ്പില്* 21 പേരാണുള്ളത്.

    നാലാം ഐപിഎല്ലില്* അരങ്ങേറുന്ന കൊച്ചി ടീമും സൂപ്പര്* താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. മലയാളി താരം ശ്രീശാന്ത്, പാതി മലയാളിയായ റോബിന്* ഉത്തപ്പ, വെസ്റ്റിന്*ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്* ലാറ, ഇന്ത്യന്* ഓപ്പണര്* ഗൗതം ഗംഭീര്* എന്നിവരെ ടീമിലെത്തിയ്ക്കാനാണ് കൊച്ചി ടീം ഉടമകളുടെ ശ്രമം.





    Online Business Consulting | Internet Business Consulting
Working...
X