മമത ബാനര്*ജി പേരില്* മാറ്റം വരുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമത ബാനര്*ജി പേരില്* മാറ്റം വരുത്തി

    ദില്ലി: സിപിഎമ്മിനെതിരെ സന്ധിയില്ലാ യുദ്ധം നയിക്കുന്ന തൃണമൂല്* കോണ്*ഗ്രസ് നേതാവ് മമതാ ബാനര്*ജി അന്തിമ വിജയത്തിനായി ഭാഗ്യദേവതയെയും കൂട്ടുപിടിയ്ക്കുന്നു. നിയമസഭാ പോരാട്ടത്തിന് ഏതാനും മാസങ്ങള്* മാത്രം ബാക്കിനില്*ക്കെ കേന്ദ്ര റെയില്*വെ മന്ത്രി മമതാ ബാനര്*ജി തന്റെ പേരില്* വരെ മാറ്റം വരുത്തിക്കഴിഞ്ഞു പണ്ട് തമിഴ്*നാട്ടിലെ പുരട്ചി തലൈവി ജയലളിത ചെയ്തതു പോലെ പേരില്* ഒരു എ കൂടി കൂട്ടിച്ചേര്*ത്താണ് മമത ഭാഗ്യദേവതയെ കൂടെ നിര്*ത്തുന്നത്. 'Mamata' എന്നത് ഇപ്പോള്* ' Mamataa' ആയി മാറ്റിയിരിക്കുകയാണ്. സംഖ്യാശാസ്ത്ര വിദഗ്ധരുടെ നിര്*ദേശ പ്രകാരമാണു പേരു മാറ്റം. പേരില്* ഒരു എ കൂടി ചേരുന്പോള്* ഉണ്ടാവുന്ന ഏഴ് അക്ഷരങ്ങളുള്ള മമതാ കൂടുതല്* ഭാഗ്യം വരുമെന്നാണ് ജ്യോത്സ്യന്*മാര്* ദീതിയ്ക്ക് നല്*കിയ ഉപദേശം.

    'മമതാ' എന്നാണു താന്* പേരുച്ചരിക്കുന്നതെന്നും ഉദ്യോഗസ്ഥര്* 'മമത' ആക്കി ചുരുക്കിയതാണെന്നുമാണു പേരുമാറ്റത്തോടു മന്ത്രി പ്രതികരിച്ചത്. പേരില്* മാത്രല്ല ഒപ്പിലുമുണ്ടു മാറ്റം. ഒപ്പില്* മമതാ ബാനര്*ജിയെന്നു പൂര്*ണമായ പേരുപയോഗിച്ചിച്ചിരുന്നു, ഇപ്പോള്* വെറും മമതാ എന്നാക്കി ചുരുക്കി.

    പേരില്* മാത്രമല്ല, ലേശം ഗ്ലാമറാവാനും ദീതി ശ്രമിയ്ക്കുന്നുണ്ടേ്രത. തിരക്കേറിയ മന്ത്രിപ്പണിയ്ക്കിടെ ഫേഷ്യല്* ചെയ്യാനും ഷാംപൂ ഉപയോഗിച്ച് മുടി മിനുക്കാനും മമത സമയം കണ്ടെത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കഠിനമായി വ്യായാമവും ഭക്ഷണ നിയന്ത്രണവും മമത നടത്തുന്നുണ്ടെന്ന് അവരോട് അടുത്തവൃത്തങ്ങള്* വെളിപ്പെടുത്തുന്നു.





    Online Business Consulting | Internet Business Consulting
Working...
X