മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി; സ്ത്രീ കസ്റ്റഡിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി; സ്ത്രീ കസ്റ്റഡിയില്*

    തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* ബോംബ് സ്*ഫോടനത്തില്* കൊല്ലപ്പെടുമെന്നു ടെലിഫോണ്* ഭീഷണി മുഴക്കിയ സംഭവത്തില്* ഒരു സ്ത്രീ കസ്റ്റഡിയില്*. വെള്ളിയാഴ്ച ഉച്ചയ്ക്കാണു സ്ത്രീശബ്ദത്തിലുള്ള ഫോണ്* സന്ദേശം പോലീസ് കണ്*ട്രോള്* റൂമിലെത്തിയത്.സെക്രട്ടേറിയറ്റിലും നിയമസഭാമന്ദിരത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ 'തല' ലക്ഷ്യമിട്ടാണു ബോംബ് വച്ചിട്ടുള്ളതെന്നും വിളിച്ച സ്ത്രീ പറഞ്ഞിരുന്നു.

    തുടര്*ന്ന് സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും ബോംബ് സ്*ക്വാഡും ഡോഗ് സ്*ക്വാഡും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കവടിയാര്* ടവര്* പരിധിയില്*നിന്നാണു ഫോണ്* സന്ദേശമെന്ന് സൈബര്* പോലീസ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ കുടുങ്ങിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല.





    Online Business Consulting | Internet Business Consulting
Working...
X