ദില്ലിയില്* ഓരോ 18മണിക്കൂറിലും 1മാനഭംഗം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദില്ലിയില്* ഓരോ 18മണിക്കൂറിലും 1മാനഭംഗം

    സ്ത്രീകള്*ക്കെതിരെയുള്ള ലൈംഗികപീഡനങ്ങള്* കാരണം ദില്ലിയില്* പൊറുതിമുട്ടുന്നു. അടുത്തിടെ സ്ത്രീകള്*ക്കെതിരെയുള്ള പീഡനങ്ങളില്* ആശങ്കാജനകമായ വര്*ധനയാണ് ദില്ലിയില്* ഉണ്ടായിരിക്കുന്നത്. ദില്ലി പൊലീസ് പുറത്തുവിട്ട ഒരു റിപ്പോര്*ട്ട് ഇതിന്റെ ഗൗരവം എത്രത്തോളമാണെന്ന് ശരിയ്ക്കും വ്യക്തമാക്കുന്നുണ്ട്. ഒരോ പതിനെട്ടുമണിക്കൂറിനിടയിലും ഒരു സ്ത്രീ എന്ന നിലയില്* ദില്ലി നഗരത്തില്* ബലാത്*സംഗത്തിന് ഇരയാകുന്നതായോ അല്ലെങ്കില്* ഓരോ 14 മണിക്കൂറിനിടയില്* ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

    കഴിഞ്ഞ ദിവസം ദ്വാരകയില്* ഒരു പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണീ റിപ്പോര്*ട്ട്.

    ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്*പ്പെടുന്നവരില്* ഭൂരിഭാഗവും 25 വയസിന് താഴെയുള്ളവരാണെന്നും പൊലീസ് പറയുന്നു. 2011 ലും സ്ത്രീകള്*ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്* പെരുകാമെന്നാണ് ദില്ലി പൊലീസ് കമ്മീഷണര്* ബ്രിജേഷ് കുമാര്* പറയുന്നത്.

    2009 ല്* 459 റേപ് കേസുകള്* റിപ്പോര്*ട്ട് ചെയ്*തെങ്കില്* 2010 ആയപ്പോള്* അത് 489 ആയി ഉയര്*ന്നതായി പൊലീസ് പറയുന്നു. എന്നാല്* ഇതൊന്നും യഥാര്*ത്ഥത്തില്* നടക്കുന്ന പീഡനങ്ങളുടെ പൂര്*ണമായ കണക്കുകളല്ലെന്നത് ആശങ്ക വീണ്ടും വര്*ധിപ്പിക്കുന്നു.

    പീഡന സംഭവങ്ങളില്* പലതിലും പ്രതികളാവുന്നവര്* പെണ്*കുട്ടികള്*ക്ക് അടുത്തറിയാവുന്നവര്* ആണെന്നകാര്യവും ഞെട്ടലുണ്ടാക്കുകയാണ്. വെറും നാലുശതമാനം പ്രതികള്* മാത്രമേ അപരിചിതരായി ഉള്ളു.

    എന്നാല്* തലസ്ഥാനനഗരയില്* കൂടിവരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്* പൊലീസിന് കഴിയില്ലെന്ന് കമ്മീണര്* പറയുന്നു. വിവിധതലങ്ങളില്*നിന്ന് ഉയര്*ന്നുവരുന്ന പരാതികളുടെ അടിസ്ഥാനത്തില്* പൊലീസ് സേനയുടെ വ്യാപ്തിവര്*ദ്ധിപ്പിച്ചും കൂടുതല്* കാര്യമമായും കാര്യങ്ങള്* നീക്കി ശല്യക്കാരെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.





    Online Business Consulting | Internet Business Consulting
Working...
X