സംസ്ഥാന ബജറ്റ് ഫെബ്രുവരി 11ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സംസ്ഥാന ബജറ്റ് ഫെബ്രുവരി 11ന്

    തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി 11 ന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഫെബ്രുവരി 4ന് ഗവര്*ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും.2011-12 സാമ്പത്തിക വര്*ഷത്തിനായുള്ള സമ്പൂര്*ണ ബജറ്റ് ആണ് അവതരിപ്പിക്കുക. ധന വകുപ്പ് ഇതു സംബന്ധിച്ചുള്ള പ്രാഥമിക ജോലികള്* ആരംഭിച്ചു കഴിഞ്ഞു. ഈ സര്*ക്കാരിന്റെ അവസാനത്തെ ബജറ്റാണിത്.

    സാമൂഹികക്ഷേമം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നിവയ്ക്ക് മുന്*ഗണന നല്*കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ ഇന്*ഷ്വറന്*സ്, നഗര തൊഴിലുറപ്പ് പദ്ധതികള്*ക്കും ഊന്നല്* നല്*കും. ബജറ്റ് സമ്മേളനത്തിന്റെ വിശദാംശങ്ങള്* മന്ത്രിസഭ ചര്*ച്ചചെയ്ത് തീരുമാനിച്ചശേഷം അത് നിയമസഭാ സ്പീക്കറെ ഔദ്യോഗികമായി അറിയിക്കും.

    നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ സാഹചര്യത്തില്* ജനപ്രിയമായൊരു ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിയ്ക്കുകയെന്ന് ഉറപ്പാണ്. നികുതികള്* പരമാവധി ഒഴിവാക്കാനും ക്ഷേമപ്രവര്*ത്തനങ്ങള്*ക്ക് മുന്*ഗണന നല്*കാനുമായിരിക്കും സര്*ക്കാരിന്റെ ശ്രമം.





    Online Business Consulting | Internet Business Consulting
Working...
X