ഡോക്ടറെ കാണാതെ രോഗങ്ങള്*ക്ക് മരുന്നുകള്* സ്വയം നിര്*ണയിച്ച് മരുന്നുകടകളില്* നിന്നും വാങ്ങിക്കഴിയ്ക്കുന്നതും ഡോസുകള്*സ്വയം നിശ്ചയിക്കുന്നതുമെല്ലാം ആളുകളില്* പലരുടെയും ശീലമാണ്. ഇത്തരത്തിലുള്ള സ്വയം ചികിത്സ എത്ര അപകടകരമാണെന്നകാര്യം പലര്*ക്കും അറിയില്ലെന്നതാണ് സത്യം. ഇനി ഡോക്ടറെ കണ്ടാല്*ത്തന്നെയും നിര്*ദ്ദേശിച്ച ഡോസിലുള്ള ഗുളിക കിട്ടിയില്ലെങ്കില്* കിട്ടുന്നതുവാങ്ങി മുറിച്ചുപയോഗിക്കുന്നവരാണ് മറ്റൊരു കൂട്ടര്*.
250എംജി യുടെ ഗുളിക കഴിയ്ക്കാനാണ് ഡോക്ടര്* നിര്*ദ്ദേശിച്ചതെങ്കില്* 500 എംജിയുടേത് വാങ്ങി നേര്*പകുതിയാക്കിയാണ് പലപ്പോഴും നമ്മള്* ഉപയോഗിക്കുക.
എന്നാല്* ഇത്തരത്തില്* ഗുളികകള്* മുറിച്ച് ഉപയോഗിക്കുന്നത് അപകടകരമാണെന്നാണ് പുതിയ പഠനങ്ങള്* പറയുന്നത്. ബെല്*ജിയത്തിലെ ഖെന്റ് സര്*വ്വകലാശാലയിലെ ഗവേഷകരാണ് ഈ വിഷയത്തില്* പഠനം നടത്തിയത്.
അഞ്ചു പേരെ പ്രത്യേക നിര്*ദ്ദേശങ്ങള്* നല്*കി സജ്ജരാക്കിയായിരുന്നു പഠനം. ഇവര്*ക്ക് ഗുളിക നേര്*പകുതിയാക്കാനായി കൃത്യമായി മുറിച്ചെടുക്കാന്* കഴിയുന്ന ഉപകരണങ്ങളും നല്*കിയിരുന്നു. എന്നാല്* ഇവര്* ഗുളികകള്* മുറിച്ചപ്പോള്* പലപ്പോഴും അളവ് പാളി.
പ്രത്യേക ഉപകരണം ഉപയോഗിച്ചിട്ടുപോലും ഗുളിക കൃത്യമായി മുറിയ്ക്കാനുള്ള ശ്രമത്തിന്റെ 13ശതമാനവും പാളി. ഇത്തരത്തില്* ഗുളികകളുടെ അളവില്* പ്രത്യേകിച്ചു ഗുരുതരമായ രോഗങ്ങള്*ക്കുള്ള മരുന്നുകളുടെ കാര്യത്തില്* വന്* പ്രത്യാഘാതങ്ങള്* ഉണ്ടാക്കുമത്രേ.
ചെറിയ ഡോസുകളിലുള്ള മരുന്നുകളുടെ ലഭ്യത വ്യാപകമാക്കുകയാണ് ഈ പ്രശ്*നത്തിനുള്ള പരിഹാരമെന്ന് ഗവേഷകര്* പറയുന്നു. 'അഡ്വാന്*സ്ഡ് നഴ്*സിംഗ്' ജേര്*ണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്*ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
Online Business Consulting | Internet Business Consulting