പദ്മജയ്*ക്കെതിരെ കലാഭവന്* മണി മത്സരിക്കും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പദ്മജയ്*ക്കെതിരെ കലാഭവന്* മണി മത്സരിക്കും?

    ചാലക്കുടി നിയമസഭാ മണ്ഡലത്തില്* സിപിഎം സ്ഥാനാര്*ത്ഥിയായി കലാഭവന്* മണിയെത്തുമെന്ന് റിപ്പോര്*ട്ടുകള്*. ചാലക്കുടിക്കാര്*ക്ക് ഏറെ പ്രിയങ്കരനും സിപിഎം സഹയാത്രികനുമായ മണി ഇതിന് സമ്മതം മൂളിയെന്നും സൂചനകളുണ്ട്. ചാലക്കുടിയില്* അന്തരിച്ച കോണ്*ഗ്രസ് നേതാവ് ലീഡര്* കെ കരുണാകരന്റെ മകള്* പത്മജ വേണുഗോപാലാവുമെന്നാണ് സിപിഎമ്മിന്റെ കണക്കുക്കൂട്ടല്*. കരുണാകരന്റെ വിനിയോഗം സൃഷ്ടിച്ച സഹതാപതരംഗത്തിലൂടെ പത്മജയ്ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം മറികടക്കാന്* മണിയുടെ സ്ഥാനാര്*ത്ഥിത്വം ഉതകുമെന്നാണ് സിപിഎം കരുതുന്നത്. പത്മജയ്*ക്കെതിരെയുള്ള കോണ്*ഗ്രസിലെ ഒരു വിഭാഗത്തിന്റെ വികാരം തങ്ങള്*ക്ക് അനുകൂലമാക്കാന്* കഴിയുമെന്ന് പാര്*ട്ടി പ്രതീക്ഷിയ്ക്കുന്നുണ്ട്.

    സിപിഎമ്മിലെ ബിഡി.ദേവസിയാണ് നിലവില്* ചാലക്കുടിയിലെ എംഎല്*എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്* കോണ്*ഗ്രസിലെ സാവിത്രീ ലക്ഷ്മണനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇത്തവണ ദേവസിക്ക് മറ്റേതെങ്കിലും മണ്ഡലം നല്*കാനുള്ള ആലോചനയിലാണ് സിപിഎം.

    അതേ സമയം മേയില്* നടക്കുന്ന തിരഞ്ഞെടുപ്പില്* കോണ്*ഗ്രസിലേക്ക് തിരിച്ചെത്തുന്ന മുരളീധരന്* മത്സരിയ്ക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പാര്*ട്ടിയിലേക്ക് തിരിച്ചെത്തിയ ഉടന്* തിരഞ്ഞെടുപ്പ് ഗോദയില്* ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ് മുരളിയെന്നറിയുന്നു.

    സിനിമയിലെത്തും മുമ്പ് ചാലക്കുടി പട്ടണത്തില്* ഓട്ടോ ഡ്രൈവറായിരുന്ന മണി പ്രശസ്തിയും പണവുമൊക്കെ ഉണ്ടായതിന് ശേഷവും സാധാരണ ജനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിയ്ക്കുന്നുണ്ട്. നാട്ടുകാരുടെ പൊതുപ്രശ്*നങ്ങളിലും മറ്റും സജീവമായി ഇടപെടുന്ന താരത്തെ ചാലക്കുടിക്കാര്* കൈവിടില്ലെന്ന് തന്നെയാണ് സിപിഎം കരുതുന്നത്.





    Online Business Consulting | Internet Business Consulting
Working...
X