ഹോം ടീമില്* കളിക്കുന്നത് സാഫല്യം: ശ്രീശാന്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹോം ടീമില്* കളിക്കുന്നത് സാഫല്യം: ശ്രീശാന്ത്

    കൊച്ചി: കൊച്ചി ഐപിഎല്* ടീമിന്റെ ഭാഗമായതില്* താന്* അതീവ സന്തോഷവാനാണെന്ന് ശ്രീശാന്ത്. ലേലവാര്*ത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. പ്രാര്*ത്ഥനകള്*ക്കും പിന്തുണകള്*ക്കും അകമഴിഞ്ഞ നന്ദി, ഹോം ടീമില്* കഴിക്കാന്* കഴിയുന്നതില്* സന്തോഷമുണ്ട്- എന്നിങ്ങനെയായിരുന്നു ശ്രീയുടെ വാക്കുകള്*. 4.1 കോടി രൂപയ്ക്കാണ് കൊച്ചി ഐപിഎല്* ടീം ശ്രീശാന്തിനെ സ്വന്തമാക്കിയത്.

    ഒട്ടേറെ ആശങ്കകള്*ക്കൊടുവിലാണ് കൊച്ചി ഐപിഎല്* ടീം യാഥാര്*ത്ഥ്യമായത്. അവസാന നിമിഷം വരെ ഇങ്ങനെയൊരു ടീമുണ്ടാകില്ലെന്ന അവസ്ഥയില്* നിന്നുമാണ് പിന്നീട് കൊച്ചി ടീം എന്ന സ്വപ്*നത്തിന് ചിറകുമുളച്ചത്.

    ഐപിഎല്* താരലേലം


    ശ്രീശാന്ത് ഉള്*പ്പെടെ അഞ്ചു രാജ്യാന്തര താരങ്ങളെയാണ് കൊച്ചി ടീം സ്വന്തമാക്കിയിരിക്കുന്നത്. ഇവര്* അഞ്ചുപേരും നായകസ്ഥാനത്തേയ്ക്ക് പരിഗണിക്കാന്* തക്ക കഴിവുള്ളവരുമാണ്. ജെഫ് ലോസണായിരിക്കും കൊച്ചി ടീമിന്റെ പരിശീലകന്*. ടീമിന്റെ പേരും മറ്റു ഘടനകളും രൂപീകൃതമാകുന്നതേയുള്ളൂ.

    ഗൗതം ഗംഭീറിനെയാണ് കൊച്ചി നായക സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്* അപ്രതീക്ഷിതമായി കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് ഗംഭീറിനെ സ്വന്തമാക്കിയതോടെ കൊച്ചിയുടെ കണക്കുകൂട്ടലുകള്* തകിടം മറിഞ്ഞു.

    സമാനമായ സാഹചര്യത്തില്* റോബിന്* ഉത്തപ്പയെയും കൊച്ചിയ്ക്കു നഷ്ടമായി. ഗ്രെയിം സ്മിത്തിനു വേണ്ടിയും കൊച്ചി രംഗത്തുവന്നിരുന്നു.

    ന്യൂസിലാന്റ് താരം ബ്രണ്ടന്* മക്കല്ലം(2.18 കോടി രൂപ), മഹേല ജയവര്*ധന(6.75 കോടി രൂപ), വിവിഎസ് ലക്ഷ്മണ്(1.84 കോടി രൂപ)!, ആര്*പി സിങ് (2.3 കോടി രൂപ), പാര്*ത്ഥീവ് പട്ടേല്* (1.33 കോടി), രവീന്ദ്ര ജഡേജ (4.37 കോടി രൂപ)എന്നിവരെയാണ് കൊച്ചി ടീം ലേലത്തില്*പ്പിടിച്ചിരിയ്ക്കുന്ന മറ്റു താരങ്ങള്*.





    Online Business Consulting | Internet Business Consulting
Working...
X