തലയറുത്ത നിലയില്* 15 യുവാക്കളുടെ മൃതദേങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തലയറുത്ത നിലയില്* 15 യുവാക്കളുടെ മൃതദേങ്ങള്*

    മെക്*സിക്കോ സിറ്റി: മെക്*സിക്കോയിലെ അകപുല്*കോയിലെ ബീച്ച് റിസോര്*ട്ടില്* നിന്ന് തലയറുത്ത നിലയില്* 15 യുവാക്കളുടെ മൃതദേഹങ്ങള്* കണ്ടെത്തി. 25നും 30 നും ഇടയില്* പ്രായമുള്ളവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയില്* കണ്ട അഞ്ചു വാഹനങ്ങളില്* നിന്നുമാണു മൃതദേഹങ്ങള്* കണ്ടെത്തിയത്. മയക്കുമരുന്നു സംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ജ്വോകിന്* ഗുസ്മാന്* കുപ്രശസ്തമായ ദ പസഫിക് കാര്*ട്ടല്* എന്ന മയക്കുമരുന്ന് കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് കരുതുന്നു.

    2006 നു ശേഷം മെക്*സിക്കോയില്* മയക്കുമരുന്നു സംഭവങ്ങളുമായി ബന്ധപ്പെട്ട് 30,000 പേരാണു കൊല്ലപ്പെട്ടത്.മയക്കുമരുന്നു സംഘങ്ങളെ നിയന്ത്രിക്കാന്* പ്രസിഡന്റ് ഫെലിപ് കല്*ഡെറോണ്* പതിനായിരക്കണക്കിനു സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. എന്നിട്ടും ഇത്തരം കൂട്ടക്കൊലകള്* ഇവിടെ അരങ്ങേറുകയാണ്.





    Online Business Consulting | Internet Business Consulting
Working...
X