പരിയാരത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പരിയാരത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

    കണ്ണൂര്*: സംഘര്*ഷമുണ്ടാവുമെന്ന ആശങ്കകള്*ക്കിടെ പരിയാരം മെഡിക്കല്* കോളേജ് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് നടക്കുന്ന പരിയാരം കെ.കെ.എന്*. സ്മാരക ഗവ. സ്*കൂളില്* കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്*പ്പെടുത്തിയിരിക്കുന്നത്. 3,697 പേര്*ക്കാണ് വോട്ടവകാശമുള്ളത്. എന്നാല്* യുഡിഎഫ്. സ്ഥാനാര്*ത്ഥികളും ഏജന്റുമാരും ബൂത്തുകളില്* നിന്നും വിട്ടുനില്*ക്കുകയാണ്.

    തിരഞ്ഞെടുപ്പിനായി വന്* പോലീസ് സന്നാഹമാണ് ഏര്*പ്പെടുത്തിയിരിക്കുന്നത്. എ.ആര്*., കെ.എ.പി., ലോക്കല്* പോലീസ് ഉള്*പ്പെടെ അഞ്ഞൂറോളം പോലീസുകാരാണ് ഇവിടെയുള്ളത്.

    ശനിയാഴ്ച വൈകുന്നേരം കെ.കെ.എന്*. പരിയാരം സ്*കൂളിലെത്തിയ ഉത്തരമേഖലാ ഐ.ജി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്* വിലയിരുത്തിയിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X