ഗൗരിയമ്മ യുഡിഎഫില്* തുടരും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗൗരിയമ്മ യുഡിഎഫില്* തുടരും

    ആലപ്പുഴ: ഗൗരിയമ്മയും ജെഎസ്എസും യുഡിഎഫില്* തുടരും. കോണ്*ഗ്രസുമായുള്ള പ്രശ്*നങ്ങള്* ചര്*ച്ച ചെയ്തു പരിഹരിക്കാന്* ജെഎസ്എസ് ജനറല്* സെക്രട്ടറികൂടിയായ ഗൗരിയമ്മയെ ഞായറാഴ്ച ചേര്*ന്ന സംസ്ഥാന പ്ലീനം ചുമതലപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്* പാര്*ട്ടിക്ക് കഴിഞ്ഞതവണ ലഭിച്ച അഞ്ചു സീറ്റും നല്*കണമെന്നും ആ സീറ്റുകളില്* വിമതരെ നിര്*ത്തരുതെന്നുമുള്ള ആവശ്യവും പ്ലീനം മുന്നോട്ടുവച്ചിട്ടുണ്ട്.

    മാര്*ച്ച് ഒന്നിനകം പ്രശ്*നങ്ങള്* പരിഹരിക്കാന്* നടപടിയെടുക്കണം. പരിഹാരമുണ്ടായില്ലെങ്കില്* സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനു വിധേയമായി തീരുമാനമെടുക്കാനും ജനറല്* സെക്രട്ടറിയെ പ്*ളീനം ചുമതലപ്പെടുത്തിയതായി ഗൗരിയമ്മയും സംസ്ഥാന പ്രസിഡന്റ് എ.എന്*. രാജന്*ബാബു, സെക്രട്ടറി കെ.കെ. ഷാജു എംഎല്*എ എന്നിവരും അറിയിച്ചു.

    ഉമ്മന്* ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയില്* പാര്*ട്ടിയെ പ്രതിനിധീകരിച്ച് രാജന്*ബാബുവും ഷാജുവും പങ്കെടുക്കുമെന്ന് ഗൗരിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്*നങ്ങള്*മൂലമാണ് ഉദ്ഘാടനച്ചടങ്ങില്* പങ്കെടുക്കാത്തത്. യാത്ര ആലപ്പുഴയിലെത്തുമ്പോഴും സമാപനച്ചടങ്ങിലും പങ്കെടുക്കും.

    ഫെബ്രുവരി നാലിന് കേരള മോചനയാത്ര സമാപിച്ചശേഷം ചര്*ച്ച തുടങ്ങും. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും പ്ലീനത്തിനെത്തിയ 657 പ്രതിനിധികളില്* 28 പേര്* ചര്*ച്ചയില്* പങ്കെടുത്തതായും ഗൗരിയമ്മ പറഞ്ഞു.

    ഭൂരിപക്ഷം പാര്*ട്ടി പ്രതിനിധികളും യുഡിഎഫില്* തുടരണമെന്നു വാദിക്കുകയും അതേസയമം അന്തിമതീരുമാനം ഗൗരിയമ്മയ്ക്കു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുചേരികള്*ക്കും സ്വീകാര്യമായ ഫോര്*മുലയാണ് പ്ലീനത്തിന്റേതായി പുറത്തുവന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X