തണുപ്പകറ്റാന്* മണ്ണെണ്ണ കഴിച്ചയാള്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തണുപ്പകറ്റാന്* മണ്ണെണ്ണ കഴിച്ചയാള്* മരിച്ചു

    നാഗ്പൂര്*: തണുപ്പ് സഹിക്കാന്* കഴിയാതായതിനെത്തുടര്*ന്ന് മണ്ണെണ്ണ കുടിച്ച അമ്പതുകാരന്* മരിച്ചു. നാഗ്പൂരിലെ സംഘര്*ഷ് നഗറിലെ താമസക്കാരനായ രാംലാല്* തുംരേകിയാണ് ഞായറാഴ്ച മരിച്ചത്. വ്യാഴാഴ്ച മണ്ണെണ്ണ കഴിച്ച ഉടനെ തന്നെ ഇയാളെ വര്*ധമാന്* നഗറിലുള്ള ആശുപത്രിയില്* എത്തിച്ചിരുന്നു.

    ഇവിടെവച്ചുതന്നെയാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചത്. സംഭവത്തെത്തുടര്*ന്ന് നന്ദന്*വന്* പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്* ചെയ്തിട്ടുണ്ട്.

    മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്* അന്തരീക്ഷതാപനില ക്രമാതീതമായി കുറയുന്നത് ജനജീവിതം ബുദ്ധമുട്ടിലാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്* പലേടത്തും താപനില അഞ്ച് ഡിഗ്രി സെല്*ഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. തെരുവിലും മറ്റു കഴിയുന്നവരാണ് തണുപ്പ് സഹിക്കാന്* കഴിയാതെ വിഷമത്തിലാകുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X