ഇത് മമത ബാനര്*ജി; തീവണ്ടിയില്* ജനിച്ചവള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇത് മമത ബാനര്*ജി; തീവണ്ടിയില്* ജനിച്ചവള്*

    കര്*ണല്*(ഹരിയാന): ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്* ജനിച്ച പെണ്*കുഞ്ഞിന് കേന്ദ്രറെയില്*വേ മന്ത്രി മമത ബാനര്*ജിയുടെ പേരിട്ടു. ബരൗണി എക്*സ്പ്രസില്**ശനിയാഴ്ച ജനിച്ച കുഞ്ഞിനാണ് മന്ത്രിയുടെ പേരിട്ടിരിക്കുന്നത്. തീവണ്ടിയുടെ എസ്-9 കംപാര്*ട്*മെന്റിലാണ് പ്രസവം നടന്നത്. വണ്ടി കുരുക്ഷേത്രയ്ക്കും കര്*ണല്* സ്റ്റേഷനിലും ഇടയിലെത്തിയപ്പോഴാണ് പ്രസവം നടന്നത്.

    തീവണ്ടി കുരുക്ഷേത്ര നഗരം വിട്ടുകഴിഞ്ഞപ്പോഴാണ് ആരതിയ്ക്ക് പേറ്റുനോവുണ്ടായത്. തുടര്*ന്ന് കംപാര്*ട്*മെന്റിലുണ്ടായിരുന്ന വനിതായാത്രക്കാരെല്ലാം ഇവരെസഹായിക്കാനെത്തി. തീവണ്ടി അടുത്തസ്റ്റേഷനായ കര്*ണലില്* എത്തുന്നതിന് മുമ്പേ ആരതി ഒരു പെണ്*കുഞ്ഞിന് ജന്മം നല്*കി.

    ഇതിനിടെ സംഭവം അറിഞ്ഞ റെയില്*വേ പൊലീസ് കര്*ണല്* സ്റ്റേഷന്* അധികൃതര്*ക്ക് സന്ദേശം കൈമാറിയിരുന്നു. ഇവിടെ ആരതിയെ ആശുപത്രിയില്* കൊണ്ടുപോകാനായി ആംബുലന്*സ് തയ്യാറായി നിന്നിരുന്നു.

    കര്*ണലലില്* വച്ച് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നുവെന്ന് റെയില്*വേ വൃത്തങ്ങള്* അറിയിച്ചു.

    ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്* സുഖപ്രസവം നടന്നതിനാലാണ് കുഞ്ഞിന് മമത ബാനര്*ജിയുടെ പേരിടാന്* തീരുമാനിച്ചതെന്ന് ആരതിയുടെ ഭര്*തൃപിതാവ് ദയാനന്ദ് പറഞ്ഞു.

    ദയാനന്ദായിരുന്നു യാത്രയില്* ആരതിയ്*ക്കൊപ്പമുണ്ടായിരുന്നത്. ആരതിയുടെ മൂന്നാമത്തെ കുഞ്ഞാണ് മമത ബാനര്*ജി.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X