മരണമൊഴി മൊബൈലില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മരണമൊഴി മൊബൈലില്*

    ദില്ലി: വ്യാപാരരംഗത്തെ എതിരാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബിസ്സിനസ്സുകാരന്റെ മരണമൊഴി മൊബൈലില്*. ദില്ലിയില്* തിങ്കളാഴ്ച വെടിയേറ്റ കൊല്ലപ്പെട്ട ഷഹീല്* ഖത്രി(40)യുടെ മരണമൊഴിയാണ് മൊബൈലില്* റെക്കാര്*ഡ് ചെയ്തത്. വഴിയാത്രക്കാരനായ കുല്*ഭൂഷണ്* എന്നയാളാണ് ഷഹീലിന്റെ മരണമൊഴി മൊബൈലില്* റെക്കാര്*ഡ് ചെയ്തത്. സംഭവസ്ഥലത്ത് പൊലീസ് എത്തുംമുമ്പെ ഷഹീല്* കൊലപാതകിയുടെ വിവരങ്ങള്* കുല്*ഭൂഷണോട് പറഞ്ഞിരുന്നു. ഈ വിവരങ്ങളാണ് കുല്*ഭൂഷണ്* മൊബൈലില്* റെക്കാര്*ഡ് ചെയ്തത്.

    പഴയ സുഹൃത്തും ഇപ്പോള്* എതിരാളിയുമായ മനീഷ് യാദവാണ് വെടിവെച്ചതെന്നാണ് ഷഹീല്* മൊഴി നല്*കിയത്.

    റിയല്* എസ്*റ്റേറ്റ് ബിസിനസ്സുകാരായ ഷഹീലും മനീഷും ഒരുസ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് തര്*ക്കം ഉടലെടുത്തിരുന്നു. മനീഷിന് ലഭിച്ച കച്ചവടം മുടക്കാന്* ഷഹീല്* ശ്രമിച്ചിരുന്നുവെന്നും ഇതിന്റെ വിരോധമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

    തിങ്കളാഴ്ച ഷഹീലിന്റെ സ്ഥാപനത്തിന് മുമ്പില്* ബൈക്കിലെത്തിയ മനീഷ് വെടിയുതിര്*ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്* രക്ഷിയ്ക്കാനായില്ല. മരണമൊഴിയുടെയും മറ്റു സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്* മനീഷ് യാദവിനെതിരെ ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X