നടി സാമന്തയെ ഒരു സംഘം അപമാനിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നടി സാമന്തയെ ഒരു സംഘം അപമാനിച്ചു

    തെലുങ്ക് നടി സാമന്തയെ തിരുപ്പതിയില്* വച്ച് ഒരു സംഘം പുരുഷന്മാര്* ചേര്*ന്ന് അപമാനിച്ചു. ഒരു ഉത്ഘാടന പരിപാടിയില്* പങ്കെടുക്കാന്* വേണ്ടിയാണ് സാമന്ത തിരുപ്പതി ക്ഷേത്രനഗരത്തില്* എത്തിയത്. ഡിസംബര്* 7ന് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയുത്ഘാടനം കാണാന്*വേണ്ടി സ്ഥലത്ത് ഒട്ടേറെപ്പേര്* തടിച്ചൂകൂടിയിരുന്നു.

    കടയ്ക്കുള്ളില്* വച്ച് ചടങ്ങുകള്* കഴിഞ്ഞശേഷം പുറത്തേയ്ക്കുവരുമ്പോള്* ഒരുകൂട്ടമാളുകള്* മര്യാദവിട്ട് പെരുമാറുകയായിരുന്നുവത്രേ. ആള്*ക്കൂട്ടത്തില്* നിന്നും ഇരച്ചെത്തി സാമന്തയുടെ ശരീരത്തില്* സ്പര്*ശിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

    തന്നെ തൊടാന്* എത്തിയവരില്* ഒരാളെ സാമന്ത തല്ലിയെന്നാണ് റിപ്പോര്*ട്ട്. സാമന്തയുടെ സുരക്ഷാഉദ്യോഗസ്ഥരെ വരെ ഭീഷണിപ്പെടുത്തിയായിരുന്നുവത്രേ സംഘത്തിന്റെ വിളയാട്ടം. ഇതിന് മുമ്പ് ശ്രിയ ശരണ്*, ജനീലിയ തുടങ്ങിയവര്*ക്കെല്ലാം ഇത്തരത്തില്* ദുരനുഭവങ്ങള്* ഉണ്ടായിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X