പാമോലിന്* കേസ്: വിചാരണക്കുള്ള സ്*റ്റേ നീങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാമോലിന്* കേസ്: വിചാരണക്കുള്ള സ്*റ്റേ നീങ്ങി

    ദില്ലി: പാമോലിന്* കേസില്* കെകരുണാകരന്* നല്*കിയിരുന്ന ഹര്*ജിയിലെ തുടര്* നടപടികള്* സുപ്രീം കോടതി അവസാനിപ്പിച്ചു. കേസില്* മുഖ്യ ആരോപണ വിധേയനായ കരുണാകരനെ വിചാരണ ചെയ്യുന്നതിനുള്ളതിനെതിരെ നേടിയ സ്*റ്റേയാണ് റദ്ദാക്കിയത്. കരുണാകരന്റെ നിര്യാണത്തോടെ സ്*റ്റേ നിലനില്*ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം കേസില്* മറ്റൊരു പ്രതിയായ കേന്ദ്ര വിജിലന്*സ് കമ്മീഷണര്* പി.ജെ തോമസിനെതിരായ വിചാരണ നടപടി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

    തിരുവനന്തപുരം വിജിലന്*സ് കോടതിയിലാണ് കേസ് പരിഗണിച്ചുവന്നിരുന്നത്. ഇതില്* വിചാരണ നടത്തിനുള്ള നടപടിക്കെതിരെ കരുണാകരന്* സുപ്രീം കോടതിയില്* നിന്നു നേടിയ സ്*റ്റേ അദ്ദേഹത്തിന്റെ നിര്യാണത്തോടെ അവസാനിക്കുകയാണെന്ന് സുപ്രീം കോടതി അറിയിച്ചിരിയ്ക്കുന്നത്.

    1991 കാലയളവില്* മലേഷ്യയില്* നിന്ന് പാമോയില്* ഇറക്കുമതി ചെയ്തതില്* സംസ്ഥാനത്തിന് 1.32 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെയും ഭക്ഷ്യമന്ത്രിയായിരുന്ന സി.എച്ച് മുസ്തഫയെയും മുഖ്യപ്രതികളാക്കിയാണ് തുടര്*ന്നുവന്ന എല്*ഡിഎഫ് സര്*ക്കാര്* കേസെടുത്തത്.അന്നത്തെ ഭക്ഷ്യസെക്രട്ടറിയായിരുന്ന ജിജി തോംസണ്*, നിലവിലെ സി.വി.സി ആയ പി.ജെ. തോമസ് ഉള്*പ്പെടെ ആറു പേര്* കൂടി പ്രതികളാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X