ബാബുവിന്റെ സ്വന്തം കഥ വിനയന്* മോഷ്ച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാബുവിന്റെ സ്വന്തം കഥ വിനയന്* മോഷ്ച്ചു

    വിനയന്* സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ മോഷണമാണെന്ന് പരാതി. ഷൂട്ടിങ് പൂര്*ത്തിയായ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി പ്രശസ്ത സിനിമാപരസ്യ കലാകാരനായ സാബു സിഗ്നേച്ചറാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമാ വാരികയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് സിഗ്നേച്ചര്* ആരോപണവുമായി രംഗത്തെത്തിയത്. വിനയനെതിരെ കോടതിയില്* ബാബു പരാതിയും നല്*കിയിട്ടുണ്ട്. മാക്ട-ഫെഫ്ക പോരാട്ട കാലത്ത് വിനയനൊപ്പം ഉറച്ച നിന്നയാളാണ് ബാബു സിഗ്നേച്ചര്*. അക്കാലത്ത് ഒരു സിനിമാക്കഥ താന്* വിനയനോട് പറഞ്ഞിരുന്നു. കഥ ഇഷ്ടപ്പെട്ട വിനയന്* ഇത് സിനിമായാക്കാമെന്നും വാക്കുകൊടുത്തു. എന്നാല്* ചിത്രീകരണം തുടങ്ങിയപ്പോള്* തന്റെ പേരിന് പകരം വിനയന്* സ്വന്തം പേരാണ് നല്*കിയതെന്നാണ് ബാബു ആരോപിയ്ക്കുന്നു.

    ബാബുക്കുട്ടന്റെ സ്വന്തം നൂര്*ജഹാന്* എന്ന പേരിന് പകരം രഘുവിന്റെ സ്വന്തം റസിയ എന്ന പേരാണ് സിനിമയ്ക്ക് വിനയന്* നല്*കിയിരിക്കുന്നത്. ഇതില്* നിന്ന് തന്നെ കഥ മോഷ്ടിച്ചതാണെന്ന് വ്യക്തമാവുമെന്നും ബാബു സിഗ്നേച്ചര്* പറയുന്നു.

    അതേ സമയം ബാബുവിന്റെ മറുപടി അര്*ഹിയ്ക്കാത്തതാണെന്നാണ് വിനയന്റെ പ്രതികരണം. ഒട്ടേറെ സിനിമകള്*ക്ക് കഥയും തിരക്കഥയും എഴുതിയ തനിയ്ക്ക് ബാബുവിന്റെ കഥ മോഷ്ടിയ്*ക്കേണ്ട ആവശ്യമില്ല. തന്റെ പുതിയ സിനിമയില്* ബാബുവിനെ പോസ്റ്റര്* ഡിസൈന്* ചെയ്യാന്* വിളിയ്ക്കാത്തതിന്റെ പ്രതികാരമായാണ് ആരോപണമമെന്നും വിനയന്* പറയുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X