3 കിങ്*സിന്റെ ഷൂട്ടിനിടെ സന്ധ്യയ്ക്ക് പരിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    3 കിങ്*സിന്റെ ഷൂട്ടിനിടെ സന്ധ്യയ്ക്ക് പരിക്ക്

    വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്*സിന്റെ ചിത്രീകരണത്തിനിടെ നടി സന്ധ്യയ്ക്ക് പരിക്ക്. സാഹസികമായ ഒരു ആക്ഷന്* രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.ചാലക്കുടിയ്ക്കടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനടുത്തായിരുന്നു സിനിമയുടെ ലൊക്കേഷന്*. നായകന്മാരിലൊരാളായ ഇന്ദ്രജിത്തും സന്ധ്യയും ഉള്*പ്പെടുന്ന ബൈക്ക് ചേസായിരുന്നു ഇവിടെ ചിത്രീകരിച്ചിരുന്നത്. ബൈക്കില്* പോകുന്നതിനിടെ മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്* തെന്നി വീണാണ് അപകടമുണ്ടായത്.

    ചെറിയ പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടെങ്കിലും മറിഞ്ഞുവീണ ബൈക്കിന്റെ സൈലന്*സറില്* കാല്*തട്ടി സന്ധ്യയുടെ കാലിന് കാര്യമായി പൊള്ളലേറ്റു. രണ്ട് ദിവസത്തെ വിശ്രമമെടുക്കാന്* ഡോക്ടര്*മാര്* സന്ധ്യയോട് നിര്*ദ്ദേശിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന് പുറമെ ജയസൂര്യ, കുഞ്ചാക്കോ ബോബന്* എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്*.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X