കൊച്ചിയില്* ബുധനാഴ്ച മുതല്* ലൈന്* ട്രാഫിക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചിയില്* ബുധനാഴ്ച മുതല്* ലൈന്* ട്രാഫിക്

    കൊച്ചി: ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ 16 കിലോമീറ്റര്* നീളമുള്ള അരൂര്* ഇടപ്പള്ളി റൂട്ടില്* പരീക്ഷണാടിസ്ഥാനത്തില്* ബുധനാഴ്ച മുതല്* ലൈന്* ട്രാഫിക് സംവിധാനം നടപ്പാക്കുന്നു. പ്രത്യേക നിയമങ്ങള്* പാലിച്ച് വാഹനങ്ങള്* വരിവരിയായി ഒന്നോ രണ്ടോ നിരകളിലായി പോകുന്ന രീതിയാണ് ലൈന്* ട്രാഫിക്. വാഹനങ്ങളുടെ ഓവര്*ടേക്കിംഗ് നിയന്ത്രിക്കുക, സിഗ്നലുകളിലും മറ്റും ക്യൂ പാലിച്ച് വാഹനങ്ങള്* നിര്*ത്തുക എന്നിവയാണ് ലൈന്* ട്രാഫിക് സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്.

    സംവിധാനം നിലവില്* വരുന്നതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്* കഴിയുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്* പറഞ്ഞു. അടുത്ത ഘട്ടങ്ങളിലായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. നിയമം ലംഘിക്കുന്നവര്*ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    ആദ്യ ആഴ്ചയില്* നിയമലംഘനം നടത്തിയാല്* പിഴ ഈടാക്കില്ല. പിന്നീടുള്ള ദിവസങ്ങളില്* ആദ്യ തവണ മുന്നറിയിപ്പ് നല്*കി വിടും. പക്ഷെ വീണ്ടും പിഴവ് ആവര്*ത്തിച്ചാല്* പിഴ ഈടാക്കും. നൂറ് രൂപ മുതല്* നാനൂറ് രൂപ വരെയാണ് പിഴയായി ഈടാക്കുക.

    ഇടപ്പള്ളിയില്* നിര്*മിക്കാനുദ്ദേശിക്കുന്ന ട്രക് ടെര്*മിനലിന് സംസ്ഥാന ആസൂത്രണ കമീഷന്റെ അംഗീകാരം ലഭിച്ചതായും മന്ത്രി വെളിപ്പെടുത്തി. അടുത്ത ബജറ്റില്* ഇതിനായി പണം വകയിരുത്തും.

    ആയിരം ട്രക്കുകള്*ക്ക് പാര്*ക്ക് ചെയ്യാന്* കഴിയുംവിധം 25 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 25 ഏക്കര്* സ്ഥലമാണ് ഇതിനായി ആവശ്യമുള്ളത്. സ്ഥലത്തിന്റെ കാര്യത്തില്* തീരുമാനമാകുന്നതോടെ നിര്*മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X