ശശിയ്ക്ക് അവധി നല്*കിയത് ചികിത്സയ്ക്ക്: സിപിഎം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശശിയ്ക്ക് അവധി നല്*കിയത് ചികിത്സയ്ക്ക്: സിപിഎം

    കണ്ണൂര്*: പി. ശശിക്കു കണ്ണൂര്* ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മൂന്നു മാസത്തേക്ക് അവധി നല്*കിയത് അച്ചടക്ക നടപടിയല്ലെന്നും ചികിത്സാവധിയാണെന്നും സിപിഎം വിശദീകരണം. ലോക്കല്* ജനറല്* ബോഡികളിലും നടന്നുവരുന്ന ബ്രാഞ്ച് കമ്മിറ്റികളിലും ശശി വിഷയത്തില്* അണികള്* മുന്നോട്ടുവച്ച ചോദ്യങ്ങള്*ക്കും സംശയങ്ങള്*ക്കുമാണ് പാര്*ട്ടി നിലപാട് മാറ്റാതെ വിശദീകരണം നല്*കിയിരിക്കുന്നത്.

    തെറ്റുതിരുത്തല്* രേഖയുടെ വിശദീകരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്* ബ്രാഞ്ച് കമ്മിറ്റികള്* ചേരുന്നത്. ബ്രാഞ്ച് കമ്മറ്റികളിലും ശശിവിഷയം അംഗങ്ങള്* ഉന്നയിക്കുന്നുണ്ട്.

    ശശി വിഷയം സജീവമായി ചര്*ച്ച ചെയ്യപ്പെട്ട സമയത്ത് നേരത്തേ നിശ്ചയിക്കപ്പെട്ട പല ലോക്കല്* ജനറല്*ബോഡി യോഗങ്ങളും കണ്ണൂരില്* കാരണമൊന്നും കാണിയ്ക്കാതെ മാറ്റിവച്ചിരുന്നു. രണ്ടാഴ്ചയ്ക്കുശേഷമാണു മാറ്റിവച്ച യോഗങ്ങള്* നടത്തിയത്.

    സംസ്ഥാന സമിതി തീരുമാനങ്ങള്* റിപ്പോര്*ട്ട് ചെയ്യാനാണു ലോക്കല്* ജനറല്* ബോഡികള്* വിളിക്കുകയെങ്കിലും യോഗങ്ങളില്* ശശിയെ മാറ്റിനിര്*ത്തിയതു പല അണികളും ചോദ്യമായുന്നയിക്കുകയായിരുന്നു.

    തെരഞ്ഞെടുപ്പു കഴിയുന്നതുവരെ അടിയന്തരാവശ്യങ്ങള്*ക്കല്ലാതെ പാര്*ട്ടി കമ്മിറ്റികള്* ചേരേണ്ടെന്നും തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളില്* മാത്രം ശ്രദ്ധിച്ചാല്* മതിയെന്നുമാണു പാര്*ട്ടി കീഴ്ഘടകങ്ങള്*ക്കു നല്*കിയിരിക്കുന്ന കര്*ശനനിര്*ദേശം.

    നടന്നുവരുന്ന ബ്രാഞ്ച് കമ്മിറ്റികള്* പൂര്*ത്തിയായാല്* ഇനി ബൂത്ത് കമ്മിറ്റികളാണു ചേരുക. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പലേടത്തും രൂപീകരിച്ച ബൂത്ത് കമ്മിറ്റികള്* പിരിച്ചുവിട്ടിട്ടില്ലാത്തതിനാല്* ഈ സംവിധാനം തുടരും.

    ബൂത്ത് തലങ്ങളില്* ലോക്കല്* കമ്മിറ്റി അംഗങ്ങള്* സെക്രട്ടറിമാരായിരിക്കണമെന്ന സംസ്ഥാന സമിതി നിര്*ദേശമനുസരിച്ചുള്ള മാറ്റം മാത്രമാണു പഴയ കമ്മിറ്റികളില്* വരുത്തുന്നത്.

    ഇതോടെ വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്*ച്ചകള്*ക്ക്് തടയിടാനും മുഖം രക്ഷിക്കാനും പാര്*ട്ടിയ്ക്ക്് അവസരം കൈവന്നിരിക്കുകയാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X