ചാരിറ്റിയ്ക്കായി വീട്ടമ്മമാര്* നഗ്നരായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചാരിറ്റിയ്ക്കായി വീട്ടമ്മമാര്* നഗ്നരായി

    സുഹൃത്തിന്റെ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി പോളണ്ടിലെ ഒരു കൂട്ടം വീട്ടമ്മമാര്* നഗ്നഫോട്ടോ കലണ്ടര്* പുറത്തിറക്കി. വീട്ടമ്മമാര്* ഓരോരുത്തരും തന്നെയാണ് കലണ്ടറിലെ ഗ്ലാമര്* താരങ്ങളായത്. ഈ കലണ്ടര്* വില്*പനയിലൂടെ ഇവര്* ചികിത്സാ ചെലവിനുള്ള തുക കണ്ടെത്തി. പോളണ്ടിലെ ലോഡ്*സിലുള്ള 11 വീട്ടമ്മമാരാണ് തീര്*ത്തും വ്യത്യസ്തമായ വഴിയിലൂടെ വാര്*ത്തയില്* ഇടം നേടിയത്.

    ജനിതക വൈകല്യമുള്ളതിനാല്* ശാരീരിക-മാനസിക ശേഷിയില്ലാത്ത നാലു വയസുകാരി ജൂലിയ കോപറയെ സഹായിക്കാനാണ് വീട്ടമ്മമാര്* നഗ്നകലണ്ടറിന് മോഡലുകളായത്. ജൂലിയയുടെ ചികിത്സയ്ക്കായി 9000 പൗണ്ട് ചെലവുവരും.

    ജൂലിയയുടെ ആന്റിയായ ഈവ മര്*സിനിയാക്കിനാണ് നഗ്*ന ഫോട്ടോ കലണ്ടര്* എന്ന ആശയത്തിനു പിന്നില്*. സുഹൃത്തുക്കളോട് അവര്* ആശയം പങ്കുവച്ചു. അവരില്* 11 വീട്ടമ്മമാര്* നഗ്*ന ഫോട്ടോ കലണ്ടറിനായി മുന്നോട്ടു വരികയായിരുന്നു.

    ഇവരെല്ലാം മുപ്പത്തിയഞ്ചു വയസിനുമേല്* പ്രായമുള്ളവരായിരുന്നു. വീട്ടുകാരുടെയും മറ്റും എതിര്*പ്പ് അവഗണിച്ചായിരുന്നു പോളീഷ് വീട്ടമ്മമാര്* ഈ സാഹസത്തിനൊരുങ്ങിയത്.

    പൂക്കളുടെയും ചിത്രശലഭങ്ങളുയും ഫോട്ടോകള്*കൊണ്ടുള്ള കലണ്ടര്* ഞങ്ങള്*ക്കു പുറത്തിറക്കാമായിരുന്നു. എന്നാല്*, നഗ്*ന ഫോട്ടോകള്*ക്കു ലഭിക്കുന്ന ജനപ്രിയത ഇവയ്ക്കു ലഭിക്കില്ല.

    നഗ്*ന ഫോട്ടോ കലണ്ടര്* പുറത്തിറക്കിയാല്* അവ പെട്ടെന്ന് വിറ്റുപോകുമെന്നതിനാലാണ് ഈ ആശയം സ്വീകരിച്ചത്- ഈവ പറയുന്നു.

    എന്തായാലും വീട്ടമ്മമാരുടെ നഗ്*നഫോട്ടോ കലണ്ടര്* പോളണ്ടില്* ഹിറ്റായിരിക്കുകയാണ്. പ്രതീക്ഷിക്കുന്നതിനേക്കാള്* പണം ഈ കലണ്ടര്* വില്*പ്പനയിലൂടെ ലഭിക്കുമെന്നാണ് ഈ വീട്ടമ്മമാര്* കരുതുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • violantcob
    • Jan 2011
    • 26

    #2
    Re: ചാരിറ്റിയ്ക്കായി വീട്ടമ്മമാര്* നഗ്നരായി

    very funny .............

    Comment

    Working...
    X