പാക് ജഡ്ജിയുടെ മാതാപിതാക്കളെ കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാക് ജഡ്ജിയുടെ മാതാപിതാക്കളെ കൊന്നു

    ലഹോര്*: പാക്ക് സുപ്രീം കോടതിയിലെ മുതിര്*ന്ന ജഡ്ജി ജാവേദ് ഇഖ്ബാലിന്റെ മാതാപിതാക്കള്* ലഹോറിലെ വസതിയില്* ദുരൂഹ സാഹചര്യത്തില്* കൊല്ലപ്പെട്ടു. വിവാദമുയര്*ത്തിയ പല കേസുകളിലും വാദംകേട്ടുകൊണ്ടിരിക്കുന്ന ജഡ്ജിയാണ് ഇഖ്ബാല്*. കൊലപാതകത്തിന് ഈ കേസുകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

    മുന്* പൊലീസ് ഓഫിസറായ മാലിക് അബ്ദുല്* ഹമീദ് (82), ഭാര്യ സറീന (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്* തലയണകൊണ്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണു മൃതദേഹങ്ങള്* കണ്ടത്.

    കവര്*ച്ചാശ്രമമെന്നു വരുത്താന്* മുറിയാകെ അലങ്കോലപ്പെടുത്തിയിരുന്നു. ഹജ് തീര്*ഥാടന കരാര്* അഴിമതി കേസും രഹസ്യാന്വേഷണ വിഭാഗങ്ങള്* നൂറുകണക്കിനാളുകളെ വിചാരണകൂടാതെ വര്*ഷങ്ങളോളം തടങ്കലില്* വച്ചതിനെതിരെയുള്ള കേസും വാദം കേള്*ക്കുന്നത് ഇഖ്ബാല്* ഉള്*പ്പെട്ട ബെഞ്ചാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X