വിവേകാനന്ദന്* ഇടതുപക്ഷ ഹിന്ദു: ജയ്പാല്* റെഡ്ഡി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവേകാനന്ദന്* ഇടതുപക്ഷ ഹിന്ദു: ജയ്പാല്* റെഡ്ഡി

    ദില്ലി: സ്വാമി വിവേകാനന്ദന്* ഒരേസമയം ഹിന്ദുവിപ്ലവകാരിയും അതേസമയം ഇടതുപക്ഷക്കാരനുമായിരുന്നെന്ന് കേന്ദ്ര നഗരവികസനമന്ത്രി ജയ്പാല്* റെഡ്ഡി. അതുകൊണ്ടാണ് വിവേകാനന്ദന്* ആര്*.എസ്.എസിനും കമ്യൂണിസ്റ്റുകള്*ക്കും സ്വീകാര്യനായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദന്റെ 148മത് ജന്മദിനാഘോഷ ചടങ്ങില്* സംസാരിക്കവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

    ദേശസ്*നേഹിയും മനുഷ്യസ്*നേഹിയും എന്നുവേണ്ട ഭിന്നവ്യക്തി വിശേഷങ്ങള്* നിറഞ്ഞയാളായിരുന്നു വിവേകാനന്ദനെന്നും ജയ്പാല്* റെഡ്ഡി പറഞ്ഞു.

    ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകന്* ഡോക്ടര്* അലാവുദീന്* അഹമ്മദ്, മിസോറാം മുന്* ഗവര്*ണര്* എ.ആര്*.കോഹ്*ലി, ഡല്*ഹി സ്*കൂള്* ഓഫ് ഇക്കണോമിക്*സ് മുന്* ഡീന്* ബി.പി.സിങ്, സ്വാമി വിദിതാത്മാനന്ദ സരസ്വതി, സ്വാമി പാര്*ത്ഥസാരഥി തുടങ്ങിയവരും ചടങ്ങില്* സംസാരിച്ചു.

    നരേന്ദ്രനാഥ ദത്ത് എന്ന സ്വാമി വിവേകാനന്ദന്* 1863 ജനുവരി 12 കൊല്*ക്കത്തയിലാണ് ജനിച്ചത്. വിവേകാനന്ദന്റെ ജന്*മദിനം ദേശീയ യുവജനദിനമായാണ് ആചരിക്കുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X