ചിയര്* ഗേള്*സ് ക്രിക്കറ്റിനെ എങ്ങനെ സഹായിക്കും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചിയര്* ഗേള്*സ് ക്രിക്കറ്റിനെ എങ്ങനെ സഹായിക്കും?

    ദില്ലി: ചിയര്* ഗേള്*സ് ക്രിക്കറ്റിന്റെ ഉന്നമനത്തിന് എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിസിസിഐ ഭാരവാഹികളോട് പാര്*ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ച കമ്മിറ്റിയ്ക്കുമുമ്പാകെ ഹാജരായപ്പോഴാണ് അംഗങ്ങള്* ബിസിസിഐ ഭാരവാഹികളോട് ഇതുള്*പ്പെടെയുള്ള കാര്യങ്ങള്* വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്.

    ഐ.പി.എല്ലില്* താരങ്ങളെ ഗ്*ളാഡിയേറ്റര്*മാരെ പോലെ ലേലം ചെയ്യുന്നത് എന്തു കൊണ്ട് എന്നും കമ്മിറ്റി അംഗങ്ങള്* ചോദിച്ചിട്ടുണ്ട്.

    ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്*, സെക്രട്ടറി എന്*.ശ്രീനിവാസന്*, ഐപിഎല്* കമ്മീഷണര്* ചിരായു അമീന്* എന്നിവരാണ് ബിജെപി എം.പി യശ്വന്ത് സിന്*ഹ തലവനായ കമ്മിറ്റിക്കു മുന്നില്* ഹാജരായത്.

    ഐപിഎല്ലിലെ സാമ്പത്തിക ക്രമക്കേടു സംബന്ധിച്ചാണ് ഇവരോട് ഹാജരാകാന്* കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാല്* ചിയര്* ഗേള്*സ് എന്ന ആശയം അവതരിപ്പിച്ചതിന്റെ ബാദ്ധ്യത മുന്* ഐപിഎല്* കമ്മീഷണറായ ലളിത് മോഡിയുടെ തലയില്* കെട്ടിവച്ചു എന്നാണ് റിപ്പോര്*ട്ടുകള്*.

    ഐപിഎല്ലില്* താരങ്ങളെ ലേലം ചെയ്യുന്നതിനെ റോമന്* ഭരണകാലത്ത് ആണുങ്ങളെ ശാരീരീക പുഷ്ടിക്കനുസരിച്ച് ലേലം ചെയ്യുന്നതിനോടാണ് കമ്മിറ്റി അംഗങ്ങള്* ഉപമിച്ചത്.

    രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യല്* തുടര്*ന്നു. ദക്ഷിണാഫ്രിക്കയില്* നടന്ന രണ്ടാം ഐ.പി.എല്ലിന്റെ ചിലവിന്റെ വിശദാംശങ്ങളും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X