ജയറാമിന്റെ കുടുംബശ്രീ ട്രാവല്*സ് 21ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയറാമിന്റെ കുടുംബശ്രീ ട്രാവല്*സ് 21ന്

    ജയറാമിനെ നായകനാക്കി നവാഗതനായ കിരണ്* സംവിധാനം ചെയ്യന്ന മുഴുനീള ഹാസ്യചിത്രമായ കുടുംബശ്രീ ട്രാവല്*സ് ജനുവരി 21ന് പ്രദര്*ശനത്തിനെത്തും. ചിത്രത്തില്* ഭാവനയാണ് ജയറാമിന്റെ നായിക. ഒരു ബസ് യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.ചിത്തിരപുരം ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായ അരവിന്ദന്* നഗരത്തിലെ ഒരു സമ്പന്നകുടുംബത്തില്* നിന്നുള്ള പെണ്*കുട്ടിയെ വിവാഹം ചെയ്യാന്* തീരുമാനിക്കുന്നു.

    അരവിന്ദന്റെ വിവാഹം ആഘോഷമാക്കാന്* നാട്ടുകാര്* തീരുമാനിക്കുന്നു. ചിത്തിരപുരത്ത് നിന്നും ഒരു ബസില്* ആണ് ഇവരുടെ യാത്ര. യാത്രക്കിടെ ശ്രീദേവി എന്ന യുവതി ബസില്* കയറുകയാണ്. അരവിന്ദന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ് തുടര്*ന്നുള്ള യാത്ര.

    അരവിന്ദനായി ജയറാമും ശ്രീദേവിയായി രാധികയും അശ്വതി എന്ന കഥാപാത്രമായി ഭാവനയും വേഷമിടുന്നു. സംവിധായകന്റെ തിരക്കഥയ്ക്ക് തോമസ് തോപ്പില്*ക്കുടി സംഭാഷണം ഒരുക്കിയിരിക്കുന്നു.

    ബിജിബാല്* ആണ് സംഗീതം. ജയറാം ഒരു ചാക്യാര്*കൂത്ത് കലാകാരനും ഭാവന ഒരു കൂടിയാട്ടം കലാകാരിയുമായിട്ടാണ് ചിത്രത്തില്* അഭിനയിക്കുന്നത്. അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്* നിന്നും തീര്*ത്തും വ്യത്യസ്തമായ ഗെറ്റ് അപ്പിലാണ് ജയറാം കുടുംബശ്രീ ട്രാവല്*സില്* എത്തുന്നത്.

    ജഗതി, മാമുക്കോയ, മണിയന്*പിള്ള രാജു,കല്പ്പന തുടങ്ങി സമ്പന്നമായ താരനിരയും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി 21 ന് പ്രദര്*ശനത്തിനെത്തും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X