കുഞ്ചാക്കോയെ നായകനാക്കാന്* ജോഷിയും ഷാജിയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുഞ്ചാക്കോയെ നായകനാക്കാന്* ജോഷിയും ഷാജിയും

    ഇമേജ് തകര്*ത്തെറിഞ്ഞ് വിജയം രചിക്കുന്ന കുഞ്ചാക്കോ ബോബന് 2011 തീര്*ച്ചയായും ഭാഗ്യവര്*ഷമായിരിക്കും. ഒരിക്കല്* അഭിനയിച്ച ചിത്രങ്ങളെല്ലാം പൊട്ടിപ്പൊളിയുന്നതായിരുന്നു ബോബന്റെ അനുഭവം. എന്നാല്* കാര്യങ്ങള്* ഇന്ന് നേര്*വിപരീതമായി സംഭവിക്കുകയാണ്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോബന്* വീണ്ടും മലയാളത്തില്* സജീവമാകുന്നു. ഇതിനൊപ്പം തന്നെ ഈ താരത്തെവച്ച് വലിയ ചിത്രങ്ങള്* പ്ലാന്* ചെയ്ത് മുന്നോട്ടുവരുന്ന പ്രമുഖ സംവിധായകരുടെ എണ്ണവും കൂടുകയാണ്.


    ആക്ഷന്* സിനിമകളുടെ വക്താക്കളായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്* ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

    ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്* ആലോചിക്കുന്നത്. ഇക്ബാല്* കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ‘സെവന്*സ്’ ആണ് അതിലൊന്ന്. കുഞ്ചാക്കോ ബോബനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്*സില്* താരങ്ങളാണ്. ഫുട്*ബോള്* പശ്ചാത്തലത്തിലുള്ള ആക്ഷന്* സിനിമയായിരിക്കും ഇത്.

    രണ്ട് എന്ന ജോഷി ചിത്രത്തിലും ചാക്കോച്ചനാണ് നായകനാകുന്നത്. ഇതിലും ജയസൂര്യ ചാക്കോച്ചനൊപ്പം ഉണ്ടാകും.

    ഷാജി കൈലാസും ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. ‘ഫൈറ്റേഴ്*സ്’ എന്നാണ് സിനിമയ്ക്ക് പേര് നല്*കിയിരിക്കുന്നത്.

    സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്* സംവിധായകര്*ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • Marcony
    • Feb 2010
    • 55

    #2
    Re: കുഞ്ചാക്കോയെ നായകനാക്കാന്* ജോഷിയും ഷാജിയും

    Action Movie... Rakshapettal mathi aayirunnu....

    Comment

    Working...
    X