ശബരിമലയ്ക്കടുത്ത?? ? വന്* ദുരന്തം: 100ലേറെ മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ശബരിമലയ്ക്കടുത്ത?? ? വന്* ദുരന്തം: 100ലേറെ മരണം


    മരിച്ചവര്* മകരജ്യോതി കണ്ട് മടങ്ങിയവര്*

    * അപകടം വള്ളക്കടവ്-പുല്ലുമേട് പാതയില്*
    * മരിച്ചവരിലേറെയും ആന്ധ്ര, തമിഴ്*നാട്, കര്*ണാടക സ്വദേശികള്*
    * അമ്പതോളം മൃതദേഹങ്ങള്* കണ്ടെടുത്തു

    വണ്ടിപ്പെരിയാര്* (ഇടുക്കി): മകരജ്യോതിദര്*ശനംകഴിഞ്ഞ് പുല്*മേട്-വള്ളക്കടവ് കാനനപാതയിലൂടെ ശബരിമലത്തീര്*ഥാടകര്* മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 93 പേര്* മരിച്ചു. വെള്ളിയാഴ്ച രാത്രി 8.15 ഓടെയായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. അമ്പതോളം മൃതദേഹങ്ങള്* കണ്ടെടുത്തു. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലൊരാള്* മലപ്പുറം വേങ്ങര പട്ടേല്* കോരുക്കുട്ടി (60) ആണ്.

    തീര്*ഥാടകര്* സഞ്ചരിച്ച പാതയില്* കടന്നുവന്ന ജീപ്പ് മറിഞ്ഞതിനെത്തുടര്*ന്നുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. അഭൂതപൂര്*വമായ തിരക്കില്* നിരവധിപേര്*ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് വാര്*ത്താവിനിമയ സംവിധാനങ്ങള്* ഒന്നും തന്നെയില്ല. കുമളി പോലീസാണ് 93 പേരുടെ മരണം സ്ഥിരീകരിച്ചത്.ഒട്ടേറെപ്പേര്* മറിഞ്ഞ വാഹനത്തിനടിയിലും വനത്തിലുമായി കുടങ്ങിക്കിടക്കുകയാണെന്നും വിവരമുണ്ട്. എന്നാല്*, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. മരിച്ചവരും പരിക്കേറ്റവരും അന്യസംസ്ഥാനക്കാരാണെന്ന് കരുതുന്നു. ഇതില്*ത്തന്നെ കൂടുതല്*പേരും തമിഴ്*നാട്ടുകാരാണെന്നാണ് വിവരം.വണ്ടിപ്പെരിയാറ്റിലും സമീപപ്രദേശത്തുമുള്ള ആസ്​പത്രികളില്* പോലീസ് ജാഗ്രതാനിര്*ദേശം നല്*കിയിട്ടുണ്ട്.

    പ്രദേശത്ത് ടെലിഫോണ്* സിഗ്*നല്* ലഭിക്കാത്തത് വിവരങ്ങള്*കിട്ടാന്* തടസ്സമായി. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റില്*നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് പുല്*മേട്. ഇവിടെനിന്നാല്* മകരജ്യോതികാണുകയും ചെയ്യാം. ഈ വഴിയിലൂടെ പമ്പയിലേക്കും തിരിച്ചും ജീപ്പ് സര്*വീസുമുണ്ടായിരുന്നു. വാഹനങ്ങള്* ഇട്ടിട്ട് അതില്*നിന്നും അല്ലാതെയുമായി ആയിരങ്ങള്* ഇവിടെനിന്ന് മകരജ്യോതി കണ്ടിരുന്നു. തുടര്*ന്ന് മടങ്ങുമ്പോഴാണ് ദുരന്തം.
    DONATE & SUPPORT US




Working...
X