കമലിനെ കൊണ്ടുവരുന്നത് ഗോകുലം ഫിലിംസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കമലിനെ കൊണ്ടുവരുന്നത് ഗോകുലം ഫിലിംസ്

    ചരിത്രം സൃഷ്ടിച്ച പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം ഫിലിംസ് നിര്*മിയ്ക്കുന്ന ചിത്രത്തില്* ഉലകനായകന്* കമല്*ഹാസന്* നായകനാവുന്നു. കഴിഞ്ഞ വര്*ഷം ഫോര്* ഫ്രണ്ട്*സിലെ അതിഥി വേഷത്തിലൂടെ മലയാളത്തില്* തിരിച്ചെത്തിയ കമല്* ഗോകുലം ചിത്രത്തില്* മുഴുനീള റോളിലായിരിക്കും അഭിനയിക്കുക. 1989ല്* റിലീസ് ചെയ്ത ചാണക്യനാണ് കമല്* നായകനായെത്തിയ അവസാനമലയാള ചിത്രം. കഴിഞ്ഞ എട്ട് വര്*ഷമായി മലയാള സിനിമ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഗോകുലം ഫിലിംസ് കമലുമായി ചര്*ച്ച നടത്തിവരികയായിരുന്നു.

    ഇതിന് മുന്നോടിയായാണ് കമല്*-ത്രിഷ ചിത്രമായ മന്മഥന്* അമ്പ് കേരളത്തില്* പ്രദര്*ശനത്തിനെത്തിയ്ക്കുന്നതില്* ഗോകുലം ഫിലിംസ് മുന്*കൈയ്യെടുത്തത്.

    അധികം വൈകാതെ കമലിന്റെ മലയാള ചിത്രത്തിന്റെ ജോലികള്* തുടങ്ങുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പഴശ്ശിരാജ പോലെ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനാണ് ഗോകുലം ഫിലിംസ് പദ്ധതിയിട്ടിരിയ്ക്കുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X