അമീര്* ഖാന്* കുളിമടിയനാണെന്നു ഭാര്യ !!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമീര്* ഖാന്* കുളിമടിയനാണെന്നു ഭാര്യ !!

    എത്ര നല്ലവരായാലും എല്ലാ വ്യക്തികള്*ക്കുമുണ്ടാകും ചില ദുശ്ശീലങ്ങള്*, ഇതില്* നിന്നും മാറണമെന്ന് എത്ര വിചാരിച്ചാലും ഇവരില്* പലര്*ക്കും കഴിയാറുമില്ല. ഇതുപോലെയാണ് ബോളിവുഡിന്റെ പെര്*ഫക്ഷനിസ്റ്റ് അമീര്* ഖാന്റെ കാര്യം. സിനിമ സംവിധാനം ചെയ്ത് വിജയിപ്പിക്കാനും, അഭിനയത്തില്* മറ്റുള്ളവരെ വെല്ലാനുമെല്ലാം കഴിയുന്ന അമീറിന് കുളിയ്ക്കുകയെന്നുവച്ചാല്* അലര്*ജിയാണത്രേ.

    ആരെങ്കിലും എന്തെങ്കിലും പറയുകയാണെന്ന് കരുതേണ്ട. ഭാര്യ കിരണ്* റാവുതന്നെയാണ് അമീറിന്റെ ഈ ദുശ്ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ലൈഫ് ഇന്ത്യയ്ക്കു നല്*കിയ അഭിമുഖത്തിലാണ് ഭര്*ത്താവിന്റെ ഈ ദുശ്ശീലത്തെക്കുറിച്ച് കിരണ്* വെളിപ്പെടുത്തിയത്.

    അതേസമയം ഷൂട്ടിംഗിന് പോകുമ്പോഴെല്ലാം കുളിച്ചിട്ടേ പുറത്തു പോകാറുള്ളുവെന്ന് അമീര്* ഖാന്* പറഞ്ഞു. ഇനി അവധി ദിവസമോ മറ്റോ ആണെങ്കില്* കുളി ഉണ്ടാവാറില്ലെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

    കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും അമീറും കിരണും തമ്മില്* ഈഗോ പ്രശ്*നങ്ങളൊന്നുമില്ല. ജീവിതം തങ്ങള്* ആസ്വദിക്കുകയാണെന്നും കിരണ്* പറയുന്നു. നല്ല സുഹൃത്തുക്കളാണ് ഇരുവരുമെന്നും കിരണ്* പറഞ്ഞു. കിരണ്* റാവു സംവിധാനം ചെയ്ത ധോബിഘട്ട് ആണ് അമീറിന്റെ ഏറ്റവും പുതിയ ചിത്രം.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X