ദുരന്തം: സ്*കൂള്* കലോത്സവം മാറ്റിവെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദുരന്തം: സ്*കൂള്* കലോത്സവം മാറ്റിവെച്ചു

    വണ്ടിപ്പെരിയാര്*: ശബരിമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്* കോട്ടയത്ത് നടത്താനിരുന്ന സ്*കൂള്* യുവജനോത്സവം മാറ്റിവെച്ചു. കലോത്സവം മാറ്റിവെച്ച കാര്യം വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയാണ് അറിയിച്ചത്. വണ്ടിപ്പെരിയാര്* ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്* കലോത്സവം നടത്തുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം തിങ്കളാഴ്ചയാണ് തുടങ്ങാനിരുന്നത്. ശനിയാഴ്ച വൈകിട്ട് കോട്ടയത്ത് ചേരുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രത്യേക യോഗത്തില്* പുതുക്കിയ തീയതിയും മറ്റു കാര്യങ്ങളും തീരുമാനിയ്ക്കും. ദുരന്തത്തെ തുടര്*ന്ന് സര്*ക്കാര്* മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു.

    അതിനിടെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്*മോഹന്* സിങിനെ ദില്ലിയിലെത്തി നേരില്* കാണുന്നുണ്ട്. ശബരിമല മാസ്റ്റര്* പ്ലാന്* പൂര്*ത്തിയാക്കാനായി കേന്ദ്ര ഇടപെടല്* വേണമെന്ന അഭ്യര്*ഥനയുമായാണ് എംഎ ബേബി പ്രധാനമന്ത്രിയെ കാണുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X