എന്താണ് മകരജ്യോതി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്താണ് മകരജ്യോതി?

    ശബരിമല: ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് മകരവിളക്ക് ഉത്സവം നടക്കുന്നത്. അന്നേ ദിവസം ശാസ്താവിന് ചാര്*ത്താനുള്ള തിരുവാഭരണവുമായി പന്തളം കൊട്ടാരത്തില്* നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമലയിലെത്തും. മകരവിളക്ക് ദിവസം ദീപാരാധനയ്ക്ക് മാത്രമേ തിരുവാഭരണം ചാര്*ത്തുകയുള്ളു.രാത്രി മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും. പിന്നീട് 'വേട്ട വിളി' എന്ന ചടങ്ങ് നടക്കും. 'കന്നി അയ്യപ്പന്മാര്* വന്നിട്ടുണ്ടോ' എന്ന് വിളിച്ച് ചോദിക്കും. ശരം കുത്തി ആലില്* ചെന്ന് നോക്കാന്* ശാന്തിക്കാരന്* ആവശ്യപ്പെടും.

    കന്നി അയ്യപ്പന്മാര്* ദര്*ശനത്തിനായി എത്താത്ത കൊല്ലം മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാം എന്നാണ് അയ്യപ്പന്* വാക്ക് നല്*കിയിരിക്കുന്നു എന്നാണ് ഐതിഹ്യം. കന്നി അയ്യപ്പന്മാര്* ശരം കുത്തിയാലില്* ശരം കുത്തണമെന്നുണ്ട്. ശരം കുത്തിയാലില്* മാളികപ്പുറം ചെല്ലുമ്പോള്* അവിടം നിറയെ ശരമുണ്ടായിരിക്കും. പിന്നെ വാദ്യമേളങ്ങളില്ലാതെ മാളികപ്പുറം തിരിച്ചെഴുന്നള്ളുന്നു.

    മകരം ഒന്നിന് തലേനാള്* അകലെ മലകള്*ക്ക് മുകളില്* ഉദിച്ച് കാണുന്ന ദിവ്യജ്യോതിസാണ് മകരവിളക്കെന്ന് ചിലര്* വിശ്വസിക്കുന്നു. മകരവിളക്ക് കഴിഞ്ഞ് അഞ്ചാം ദിവസം നട അടയ്ക്കുന്നു.മകര വിളക്ക് ദിനത്തില്* വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്* നിന്നായി ലക്ഷക്കണക്കിന് തീര്*ഥാടകരാണ് ശബരിമലയിലേക്ക് എത്താറുള്ളത്.

    ക്ഷേത്രത്തിലെ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള മലയിയലെ പൊന്നമ്പലമേട് എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

    ശബരിമല തീര്*ഥാടനം

    പൊന്നമ്പലമേട്ടിൽ ശാസ്*താവിന്റെ മൂലസ്*ഥാനത്ത്* പണ്ട്* ആദിവാസികൾ വിളക്കു തെളിയിച്ച്* ദീപാരാധന നടത്തുന്നതാണ്* മകരവിളക്കായി അറിയപ്പെട്ടത്*. പരശുരാമനാണ്* ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്* ഐതിഹ്യം. ശബരിമലയില്* നിന്ന് ഇത് കാണാമായിരുന്നുവെന്ന് പറയപ്പെടുന്നു. മകരവിളക്ക് കാണാനായി ലക്ഷക്കണക്കിന് തീര്*ഥാടകരാണ് ഓരോ വര്*ഷവും സന്നിധാനത്തും ശരണപാതയിലെ വിവിധയിടങ്ങളിലും തടിച്ചുകൂടുന്നത്.

    മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്*ഠര്* മഹേശ്വരര് കുറച്ച്കാലം മുന്പ് വെളിപ്പെടുത്തിയിരുന്നു.

    മകരവിളക്ക്* പ്രതീകാത്മകമായ ദീപാരാധനയാണ്*. അതുകൊണ്ടാണ്* മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്* അദ്ദേഹംപറഞ്ഞിരുന്നു. മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന നിഗൂഢതകള്*ക്ക് ഒരു പരിധി വരെ വിരാമമിടാന്* ഈ വെളിപ്പെടുത്തലിന് കഴിഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • Marcony
    • Feb 2010
    • 55

    #2
    Re: എന്താണ് മകരജ്യോതി?

    Thanks for the info...

    Comment

    • ambusumesh
      • Nov 2009
      • 3

      #3
      Thanks for the info...

      Thanks ThanksT
      Last edited by ~IronMan~; 16 January 2011, 00:14.

      Comment

      • ruthika
        • Nov 2006
        • 1469

        #4
        Re: എന്താണ് മകരജ്യോതി?

        thanks for the post...


        Comment

        Working...
        X