മുംബൈക്കാര്*ക്ക് ഡാഡിയുടെ വക 5രൂപയ്ക്ക് ഉള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുംബൈക്കാര്*ക്ക് ഡാഡിയുടെ വക 5രൂപയ്ക്ക് ഉള്ളി

    മുംബൈ: സവാള വിലവര്*ധനയും ക്ഷാമവും കാരണം ജനം വലയുകയാണ്. സവാള കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്*ക്കാണ് ദുരിതമേറെയും. ഇങ്ങനെ വിലക്കയറ്റമോര്*ത്ത് വ്യാകുലപ്പെട്ടിരുന്ന മുംബൈക്കാരെ അതിശയിപ്പിച്ചുകൊണ്ട് ഒരു ദിവസം കിലോയ്ക്ക് അഞ്ചുരൂപ നിരക്കില്* സവോള നഗരത്തില്* വില്*പ്പനയ്*ക്കെത്തുന്നു.

    മുന്* അധോലോക പ്രവര്*ത്തകനും ഇപ്പോള്* രാഷ്ട്രീയക്കാരനുമായ ഡാഡി എന്ന് മുംബൈക്കാര്* വിളിക്കുന്ന അരുണ്* ഗാവ്*ലിയാണ് അഞ്ചുരൂപയ്ക്ക് ഉള്ളിവില്*പ്പന നടത്തുന്നത്.

    എന്*എം ജോഷി മാര്*ഗിലുള്ള ഗാവ്*ലിയുടെ ഓഫീസില്* വച്ച് ഞായറാഴ്ചയും പ്രവര്*ത്തകര്* ഉള്ളി വിതരണം നടത്തുന്നുണ്ട്.

    ഗാവ്*ലിയുടെ രാഷ്ട്രീയ പാര്*ട്ടിയായ അഖില്* ഭാരതീയ സേനയാണ് സവാള തീരെ കുറഞ്ഞ വിലയ്ക്കു വിറ്റത്. ചിലര്*ക്കെല്ലാം ഡാഡിയുടെ പാര്*ട്ടി ഫ്രീയായും ഉള്ളി നല്*കിയെന്നാണ് റിപ്പോര്*ട്ട്. ഇതിനൊപ്പം തന്നെ മഹാരാഷ്ര്ട നവനിര്*മാണ്* സേനയും ശിവസേനയും കുറഞ്ഞ നിരക്കില്* സവാള വില്*പ്പനയുമായി നഗരത്തിലിറങ്ങിയിട്ടുണ്ട്.

    ആരാണ് കുറഞ്ഞ വിലയ്ക്കു സവാള വില്*ക്കുന്നത് അവര്*ക്കായിക്കും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടെന്നാണ് മുംബൈക്കാര്* പറയുന്നത്. മഹാരാഷ്ര്ട നവനിര്*മാണ്* സേന എംഎല്*എ റാം കദം 11,000 കിലോ സവാള സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞ ദിവസം വാര്*ത്ത സൃഷ്ടിച്ചിരുന്നു.

    എന്തായാലും അടുത്ത തിരഞ്ഞെടുപ്പിനായി ജനങ്ങളെ പാട്ടിലാക്കാന്* ഉള്ളിപോലെ വേറെന്ത് സഹായിക്കുമെന്നാണ് മുംബൈയിലെ രാഷ്ട്രീയക്കാരുടെ ചോദ്യം. അതുകൊണ്ടുതന്നെ അവര്* സ്വന്തം കീശ കീറിയാലും ജനങ്ങള്*ക്ക് ഉള്ളി കുറഞ്ഞവിലയ്ക്ക് നല്*കണമെന്ന വാശിയിലാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X