ചൈനയില്* നിന്നും പാകിസ്താനില്* നിന്നും ഉള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൈനയില്* നിന്നും പാകിസ്താനില്* നിന്നും ഉള്ളി

    ദില്ലി: രാജ്യത്ത് ഉള്ളിവിലക്കയറ്റത്തിന് അല്*പം ആശ്വാസമേകിക്കൊണ്ട് ചൈനയില്* നിന്നും ഉള്ളി വന്നു. ഇതിനൊപ്പം തന്നെ പാകിസ്താനില്* നിന്നും ഇന്ത്യയിലേയ്ക്കുള്ള ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി എടുത്തുകളഞ്ഞതും ആശ്വാസമായിരിക്കുകയാണ്. ഇതിനിടെ കിലോയ്ക്ക് 35രൂപാ നിരക്കില്* നാഫെഡ് നല്*കുന്ന ഉള്ളിയ്ക്കായി ദില്ലിയില്* ജനങ്ങളുടെ തള്ളിക്കയറ്റമാണ്.

    നാഫെഡിന്റെ 20 വാനുകളില്* വില്പനയ്*ക്കെത്തിച്ച ഉള്ളി വെള്ളിയാഴ്ച രാവിലെ രണ്ടുമണിക്കൂര്* കൊണ്ട് മുഴുവനും ചെലവായി. വ്യാഴാഴ്ച 7500 കിലോ ഉള്ളിയാണ് നാഫെഡ് വിറ്റത്. രാവിലെ 10 മുതല്* വൈകിട്ട് ആറു വരെയാണ് വില്പന.

    വാനുകളില്*നിന്ന് ദിവസം രണ്ടുകിലോ ഉള്ളിയില്* കൂടുതല്* ഒരാള്*ക്ക് നല്*കില്ല. വ്യാഴാഴ്ച 15 വാനുകളില്* ഉള്ളിയെത്തിച്ച നാഫെഡ്, ആവശ്യക്കാരേറിയതോടെ 500 കിലോ ഉള്ളി നിറച്ച 20 വാനുകളാണ് വെള്ളിയാഴ്ച നിരത്തിലിറക്കിയത്.

    ചൊവ്വാഴ്ചയോടെ ഉള്ളി വില്പനയ്ക്ക് 60 വാനുകളിറക്കുമെന്ന് നാഫെഡ് വൃത്തങ്ങള്* അറിയിച്ചു. ദില്ലിയിലെ ചില്ലറ വിപണിയില്* ഉള്ളി കിലോയ്ക്ക് ഇപ്പോഴും 50-60 രൂപയാണ് വില.

    ചൈനയില്* നിന്നും എത്തിയിരിക്കുന്ന ഉള്ളിയ്ക്ക് ഇന്ത്യയിലെ സാധാരണ ഉള്ളിയേക്കാളേറെ വലുപ്പമുണ്ട്. ഒരു ഉള്ളിതന്നെ 25ഗ്രാമോളം വരും. അതുകൊണ്ട് തന്നെ ഇതിന്റെ വില കൂടുതലുമാണ്, കിലോയ്ക്ക് 32 രൂപയാണ് വില. 110 ട്രക്കുകളിലായിട്ടാണ് ചൈനീസ് ഉള്ളി എത്തിയത്.

    ഉള്ളി കയറ്റുമതിയ്ക്ക് പാകിസ്താന്* ഏര്*പ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി എടുത്തുകളഞ്ഞെങ്കിലും അവിടെ നിന്ന് കരമാര്*ഗമുള്ള ഉള്ളിവരവ് പുനരാരംഭിച്ചിട്ടില്ല. എന്നാല്* കടല്*മാര്*ഗം പാകിസ്താനില്*നിന്ന് 200 ടണ്* ഉള്ളി ചൊവ്വാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. 550 ടണ്* ഉള്ളികൂടി വൈകാതെ മുന്ദ്ര തുറമുഖത്തെത്തുമെന്ന് സര്*ക്കാറിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ ഏജന്*സിയായ പി.ഇ.സി. അറിയിച്ചു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X