വിദ്യ ബാലന്* കൊച്ചിയില്* വീടുവാങ്ങുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിദ്യ ബാലന്* കൊച്ചിയില്* വീടുവാങ്ങുന്നു

    ബോളിവുഡ് നടി വിദ്യാബാലന്* കേരളത്തില്* വീടുവാങ്ങി. കൊച്ചിനഗരത്തിലാണ് വിദ്യ ഒരു വില്ല ബുക്ക് ചെയ്തിരിക്കുന്നത്. പള്ളിക്കരയിലുള്ള ഒരു പ്രമുഖ ബില്*ഡേഴ്*സിന്റെ വില്ലയ്ക്കാണ് അഡ്വാന്*സ് നല്*കിയിരിക്കുന്നത്. പാലക്കാട്ടുനിന്നും മുംബൈയിലെത്തി ബോളിവുഡില്* തിളങ്ങിയ വിദ്യ ഇപ്പോള്* മലയാളചിത്രങ്ങളും ചെയ്യുകയാണ്. വന്*താരനിരയുമായെത്തുന്ന ഉറുമിയായിരിക്കും വിദ്യയുടെ ആദ്യ മലയാളചിത്രം.

    ഇതിന് പിന്നാലെ ഏതാനും മറ്റു ചിത്രങ്ങളിലും വിദ്യ കരാര്* നല്*കിയിട്ടുണ്ട്. മലയാളചിത്രങ്ങളില്* അഭിനയിക്കാനുള്ള സൗകര്യം കണക്കിലെടുത്താന്* വിദ്യ കൊച്ചിയില്* വീട് വാങ്ങുന്നതെന്നാണ് സൂചന.

    ഒട്ടേറെ വര്*ഷങ്ങള്*ക്കുശേഷം മോഹന്*ലാലും പ്രിയദര്*ശനും ഒന്നിക്കുന്ന കോമഡിച്ചിത്രത്തില്* വിദ്യാബാലനാണ് നായികയെന്നാണ് വിവരം.

    ഇതിനുശേഷം പൃഥ്വിരാജ് നായകനാവുന്ന ഒരു ചിത്രത്തിലും വിദ്യ നായികയാവുമെന്ന് അറിയുന്നു. ലോഹിതദാസ് മോഹന്*ലാല്* പ്രോജക്ടായി ആരംഭിച്ച ചക്രം എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലെത്തുന്നത്.

    എന്നാല്* ഈ ചിത്രം പാതിവഴിയില്* മുടങ്ങിയതിനാല്* മലയാളചിത്രത്തില്* വിദ്യയെ കാണാന്* മലയാളികള്*ക്കായില്ല. ഈ ചിത്രം പാതിവഴിയില്* മുടങ്ങിയെങ്കിലും പിന്നീട് പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയിരുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X