ആദര്*ശ് ഫ്ലാറ്റ് പൊളിക്കണമെന്ന് ജയറാം രമേശ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആദര്*ശ് ഫ്ലാറ്റ് പൊളിക്കണമെന്ന് ജയറാം രമേശ്

    ദില്ലി: വിവാദമായ ആദര്*ശ് ഫ്ലാറ്റ് പൂര്*ണ്ണമായും പൊളിച്ചുമാറ്റണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ആദര്*ശ് വിവാദത്തില്* മന്ത്രാലയത്തിന്റെ അന്തിമ റിപ്പോര്*ട്ട് ഞായറാഴ്ച കേന്ദ്ര സര്*ക്കാരിന് സമര്*പ്പിച്ചു. ചട്ടങ്ങള്* ലംഘിച്ചാണ് 31 നില കെട്ടിടം നിര്*മിച്ചതെന്ന് നേരത്തെതന്നെ ആരോപണം ഉയര്*ന്നിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിട സമുച്ചയം നിര്*മിച്ചതെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപസമിതി കണ്ടെത്തിയിരുന്നു.

    അനധികൃതമായി നിര്*മിച്ച നിലകള്* പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ആദര്*ശ് ഹൗസിങ് സൗസൈറ്റിക്ക് നോട്ടീസും നല്*കിയിരുന്നു.

    പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ഫ്ലാറ്റ് നിര്*മ്മിച്ചതെന്ന് വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

    കാര്*ഗില്* യുദ്ധവീരന്മാരുടെ അടുത്ത ബന്ധുക്കള്*ക്കായി ആറു നിലകളുള്ള ഫ്ലാറ്റ്സമുച്ചയം നിര്*മ്മിക്കാനാണ് സൊസൈറ്റി ആദ്യം അനുമതി തേടിയത്. എന്നാല്* പിന്നീട് ഇവിടെ ചട്ടങ്ങള്* ലംഘിച്ച് 31 നിലകളുള്ള ഫ്ലാറ്റ് സമുച്ചയം നിര്*മിച്ചു.

    മുംബൈ കൊളാബയില്* സേനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ആദര്*ശ് ഫ്ലാറ്റ് സമുച്ചയം പണിതുയര്*ത്തിയത്. തുടര്*ന്നുണ്ടായ വിവാദങ്ങള്* അശോക് ചവാന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിക്കുകയും ചെയ്തു.






    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X