ഭാര്യയെ മര്*ദ്ദിച്ച ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാര്യയെ മര്*ദ്ദിച്ച ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചു

    ദില്ലി: ഭാര്യയെ മര്*ദിച്ചതിനെത്തുടര്*ന്ന് ലണ്ടനില്* വിവാദത്തിലായ മുതിര്*ന്ന ഇന്ത്യന്* നയതന്ത്ര ഉദ്യോഗസ്ഥന്* അനില്* വര്*മയെ ദില്ലിയിലേയ്ക്കു തിരിച്ചുവിളിച്ചു. ആരോപണം ഗൗരവമായെടുത്ത വിദേശമന്ത്രാലയം ഇക്കാര്യത്തില്* അന്വേഷണം നടത്തി അനന്തര നടപടികളെടുക്കുമെന്നാണ് അറിയുന്നത്. 2010ഡിസംബറില്* ക്രിസ്മസ വേളയിലാണ് വര്*മ്മ വീട്ടില്* വച്ച് ഭാര്യയെ മര്*ദ്ദിക്കുകയും അയല്*ക്കാര്* അത് പൊലീസില്* റിപ്പോര്*ട്ട് ചെയ്യുകയും ചെയ്തത്.

    അനില്*വര്*മയുടെ ഭാര്യ പരോമിതയുടെ ഒരു ബന്ധു സമ്മാനിച്ച ക്രിസ്മസ് ട്രീ അഞ്ചുവയസ്സുകാരനായ മകന്* അലങ്കരിച്ചുകൊണ്ടിരിക്കെ കോപിഷ്ഠനായ അനില്* വര്*മ അത് എടുത്തെറിഞ്ഞു.

    തടസംപിടിച്ച ഭാര്യയെ വര്*മ്മ മുഖത്തടിച്ചുവീഴ്ത്തി. അവരുടെ മൂക്കില്* നിന്നും രക്തം വന്നു. പരോമിതയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. സംഭവത്തെത്തുടര്*ന്നു ജീവാപായം ഭയന്നു പരോമിത മകനുമൊത്ത് ഒളിവില്* പോയി.

    പരോമിതയുടെ കരച്ചില്* കേട്ട് അയല്*ക്കാര്* വിവരമറിയിച്ചതിനെ തുടര്*ന്നു ബ്രിട്ടീഷ് പൊലീസ് എത്തി ചോദ്യംചെയ്*തെങ്കിലും നയതന്ത്ര പദവിയുള്ളതിനാല്* അനില്* വര്*മയെ അറസ്റ്റു ചെയ്യാനായില്ല. ഭാര്യയുമായി വഴക്കുണ്ടാക്കുമ്പോഴൊക്കെ പൊലീസിനെ വിളിച്ചോ, ആരുമെന്നെ തൊടില്ലെന്നു വര്*മ പറയുമായിരുന്നുവത്രേ.







    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X