എന്*ജിനിയറിങിന് പ്ലസ് ടു മാര്*ക്ക് പരിഗണിയ്ക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്*ജിനിയറിങിന് പ്ലസ് ടു മാര്*ക്ക് പരിഗണിയ്ക്കും

    തിരുവനന്തപുരം: 2011 അധ്യയന വര്*ഷം മുതല്* എഞ്ചിനിയറിങ് പ്രവേശനത്തിനു പ്*ളസ് ടു മാര്*ക്കു കൂടി പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി അറിയിച്ചു. 50% മാര്*ക്കാണു പരിഗണിക്കുക. 2012 മുതല്* മെഡിക്കല്* പ്രവേശനത്തിനും പ്*ളസ് ടു മാര്*ക്ക് പരിഗണിക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

    2011ലെ എഞ്ചിനിയറിങ്, മെഡിക്കല്* പ്രവേശന പരീക്ഷയുടെ പ്രോസ്*പെക്ടസ് പുറത്തിറക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്* പ്രവേശന പരിഷ്*കരണത്തിന്റെ നിയമനിര്*മാണം ഈ ബജറ്റ് സമ്മേളനത്തില്* ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

    പട്ടികജാതി, വര്*ഗ വിദ്യാര്*ത്ഥികളെ പൊതുപ്രവേശന പരീക്ഷയില്* നിന്നും പൂര്*ണമായും ഒഴിവാക്കാനായി നിയമനിര്*മ്മാണം നടത്തുമെന്ന് വാര്*ത്താസമ്മേളനത്തില്* പങ്കെടുത്ത മന്ത്രി പികെ ശ്രീമതി അറിയിച്ചു. മാര്*ച്ച് 18നും 19നുമാണ് എഞ്ചിനിയറിങ് പ്രവേശനപരീക്ഷ നടക്കുന്നത്. 20ന് രാവിലെയും ഉച്ചയ്ക്കുമായി മെഡിക്കല്* പ്രവേശന പരീക്ഷയും നടക്കും.

    സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്*നങ്ങള്* പഠിക്കുന്നതിനായി ഓസ്*കര്* ഫെര്*ണാണ്ടസിന്റെ നേതൃത്വത്തിലുള്ള പാര്*ലമെന്ററി സമിതി ഡിസംബര്* 18ന് തിങ്കളാഴ്ച കേരളത്തിലെത്തുമെന്നും എം.എ.ബേബി അറിയിച്ചു.







    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X