എന്*ബിസി ഗണേശ ഭഗവാനെ പരിഹസിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്*ബിസി ഗണേശ ഭഗവാനെ പരിഹസിച്ചു

    ന്യൂയോര്*ക്ക്: പ്രമുഖ ടിവി ചാനലായ എന്*ബിസി ഗണേശ ഭഗവാനെ പരിഹസിച്ചെന്ന ആരോപണവുമായി യുഎസിലെ നുവാഡുവിലുള്ള ഹിന്ദുക്കള്* പ്രതിഷേധവുമായി രംഗത്തെത്തി. ഗണപതി ഭഗവാനെ പരിഹസിക്കുന്ന ഒരു പരിപാടി എന്*ബിസി സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം. പരിപാടി സംപ്രേക്ഷണം ചെയ്ത ചാനലും നടന്* ജിം കാരിയും അടക്കമുള്ളവര്* ഖേദപ്രകടനം നടത്തണമെന്നാണ് വിവിധ ഹിന്ദു സംഘടനകള്* ആവശ്യപ്പെടുന്നത്.

    ജനുവരി എട്ടിന് സാറ്റര്*ഡേ നൈറ്റ് ലൈവ് പരിപാടിയില്* ഗണേശന്റെ ഉഗ്രകോപം എന്ന ശീര്*ഷകത്തില്* വന്ന സ്*കിറ്റാണ് വിവാദമായത്.

    ജിം കാരിയും കീനന്* തോംസണും ചേര്*ന്ന് ഒരു സെക്ഷ്വല്* ടെക്*നിക്ക് അവതരിപ്പിക്കുമ്പോഴാണ് ഗണപതിയുടെ തുമ്പിക്കൈയ്യും കുടവയറുമെല്ലാം പരിഹാസത്തിനു പാത്രമായത്.

    ഗണപതിയെ പരിഹസിച്ചുകൊണ്ടുള്ള പരിപാടി തുടര്*ന്ന് സംപ്രേക്ഷണം ചെയ്യുന്നത് തടയണമെന്ന് യൂണിവേഴ്*സല്* സൊസൈറ്റി ഓഫ് ഹിന്ദുയിസം അധ്യക്ഷന്* രാജന്* സെഡ് ആവശ്യപ്പെട്ടു.

    ഹിന്ദുക്കള്* വലിയ വലിയ ക്ഷേത്രങ്ങളിലും വീട്ടിലെ പൂജാമുറികളിലും കുടിയിരുത്തി ആരാധിക്കുന്ന ദൈവത്തെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തതില്* പ്രതിഷേധിച്ച ഹിന്ദു സമൂഹം ഇത്തരം കാര്യങ്ങള്* ആവര്*ത്തിക്കാന്* അനുവദിക്കില്ല എന്നും വ്യക്തമാക്കി.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X