ശനി ശിങ്കനാപ്പൂരില്* പൂട്ടില്ലാത്ത ബാങ്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശനി ശിങ്കനാപ്പൂരില്* പൂട്ടില്ലാത്ത ബാങ്ക്

    മുംബൈ: പൂട്ടുകളില്ലാത്ത വീടുകളുടെയും കടകളുടെയും പേരില്* പ്രശസ്തമായ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പൂരില്* ഇനി പൂട്ടില്ലാത്ത ബാങ്കും. യുണൈറ്റഡ് കൊമേഴ്*സ്യല്* ബാങ്കാണ്(യുസിഒ) ഇവിടെ പൂട്ടുകളില്ലാത്ത ശാഖ തുറന്നിരിക്കുന്നത്. ബാങ്കുകള്*ക്കായി കേന്ദ്രസര്*ക്കാര്* നിര്*ദ്ദേശിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഏര്*പ്പെടുത്തിയിട്ടില്ല.

    മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്* ജില്ലയിലെ ചെറിയ ഗ്രാമമാണ് ശനി ശിങ്കനാപൂര്*. ഇവിടെയുള്ള ശനി ദേവക്ഷേത്രം പ്രശസ്തമാണ്. ശനിദേവന്* കവര്*ച്ചകളില്* നിന്നും മറ്റും തങ്ങളെ കാത്തുകൊള്ളുമെന്നും അതിനാല്* കെട്ടിടങ്ങള്*ക്കൊന്നും വാതിലുകളും പൂട്ടുകളും വേണ്ടെന്നുമാണ് ഇവിടത്തെയാളുകളുടെ വിശ്വാസം.

    ഈ ഗ്രാമത്തില്* നിന്ന് കുറ്റകൃത്യങ്ങള്* റിപ്പോര്*ട്ട് ചെയ്തിട്ടില്ല. ഈ ചരിത്രമാണ് ബാങ്കിന് പ്രചോദനമായത് . പ്രതിദിനം 5,000 തീര്*ത്ഥാടകരാണ് ഗ്രാമത്തിലെത്തുന്നത് . ചിലപ്പോള്* ഇത് ഒരു ലക്ഷത്തിലേക്ക് കടക്കുകയും ചെയ്യും.

    എന്*സിപി എംഎല്*എ ശങ്കര്* ഗദഖ് ആണ് തീര്*ത്ഥാടകര്*ക്കായി ശാഖ തുറക്കാന്* ബാങ്കുകളെ സമീപിച്ചത് . എന്നാല്* യുസിഒ മാത്രമാണ് ഈ ആവശ്യം അംഗീകരിച്ച് മുന്നോട്ടുവന്നത്.

    വീടുകളില്* നിന്ന് വ്യത്യസ്ഥമായി ബാങ്ക് ഓഫീസിന് കതകുകളുണ്ട് . എന്നാല്* അവ പൂട്ടില്ലെന്ന് അധികൃതര്* വ്യക്തമാക്കുന്നു. പക്ഷേ സ്വര്*ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും മറ്റും സൂക്ഷിക്കുന്ന ലോക്കറുകള്*ക്ക് സുരക്ഷ ഉറപ്പുവരുത്തും. ഇവിടെ എടിഎം സെന്റര്* തുടങ്ങാനും ബാങ്കിന് പദ്ധതിയുണ്ട്





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X