പിബി മലക്കംമറിഞ്ഞു: വിഎസിനെതിരെ നടപടിയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിബി മലക്കംമറിഞ്ഞു: വിഎസിനെതിരെ നടപടിയില്ല

    ദില്ലി: ഭൂട്ടാന്* ലോട്ടറി പ്രശ്*നത്തില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ പാര്*ട്ടി അച്ചടക്കനടപടി സ്വീകരിക്കുമെന്ന വാര്*ത്ത അടിസ്ഥാനരഹിതമാണെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്*പിള്ള. ദില്ലിയില്* നടത്തിയ വാര്*ത്താസമ്മേളനത്തിലാണ് ഇത്തരത്തിലൊരു പ്രശ്*നം പിബിയില്* ചര്*ച്ചയ്ക്ക് വന്നിട്ടേയില്ലെന്ന് എസ്ആര്*പി പറഞ്ഞത്. പാര്*ട്ടിയോട് അന്വേഷിക്കാതെ ലോട്ടറി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടനടപിയില്* വിഎസിനെ പാര്*ട്ടി ശാസിയ്ക്കുമെന്നായിരുന്നു വാര്*ത്ത.

    എന്നാല്* ഈ പ്രശ്*നം പിബി ചര്*ച്ചയ്*ക്കെടുത്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായ വാര്*ത്തയാണിതെന്നും എസ്ആര്*പി പറഞ്ഞു. മാത്രമല്ല ഈ വാര്*ത്ത എവിടെനിന്നും വന്നുവെന്നറിയാന്* മാധ്യമങ്ങള്* സഹായിക്കണമെന്നും പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്.

    പത്രങ്ങളില്* വന്ന വാര്*ത്ത പിബി തീരുമാനം അല്ല. അതെങ്ങനെ വന്നു എന്നറിയില്ല. ഒരു പിബി അംഗവും ഇത്തരത്തില്* തെറ്റായ വാര്*ത്ത കൊടുക്കില്ല. വാര്*ത്തയെങ്ങനെ വന്നെന്നു മാധ്യമങ്ങള്* തന്നെയാണു അന്വേഷിച്ചു കണ്ടെത്തേണ്ടത്.

    ലോട്ടറി കേരളത്തിന്റെ ആഭ്യന്തര വിഷയമാണ്. കേരളഘടകത്തില്* മാത്രമാണ് ഇതു ചര്*ച്ച ചെയ്യേണ്ടത്. കേന്ദ്ര തലത്തില്* ചര്*ച്ച ചെയ്യേണ്ട ആവശ്യമില്ല. രാജ്യത്തു നടക്കുന്ന എല്ലാ വിഷയങ്ങളും പിബിയില്* ചര്*ച്ച ചെയ്യാന്* കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    മുഖ്യമന്ത്രിക്കെതിരെ അച്ചടക്ക നടപടിയെടുത്തെന്ന തരത്തില്* വാര്*ത്ത വരുന്നത് വളരെ ഗൌരവമേറിയ കാര്യമാണ്, അതിനാല്* വാര്*ത്ത തെറ്റാണെന്ന് അറിയിക്കാന്* വേണ്ടിയാണ് വാര്*ത്താസമ്മേളനം വിളിച്ചത്- പിള്ള പറഞ്ഞു.

    നേരത്തേ അച്ചടക്ക നടപടിയുടെ വാര്*ത്ത പുറത്തുവന്നപ്പോള്* ഇതാരാണ് മാധ്യമങ്ങള്*ക്ക് ചോര്*ത്തിയതെന്ന് കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് വിഎസ് പിബിയെ സമീപിക്കുമെന്നും വാര്*ത്തയുണ്ടായിരുന്നു.

    ലോട്ടറി പ്രശ്*നത്തില്* വിഎസിനെ പാര്*ട്ടിയില്* നിന്നും പുറത്താക്കണമെന്നായിരുന്നു സംസ്ഥാന ഘടകം ആവശ്യപ്പെട്ടതെന്നും എന്നാല്* ശാസന മതിയെന്ന് പിബി തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്*ട്ടുണ്ടായിരുന്നു.

    തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്* വിഎസിനെതിരെ നടപടിയെടുക്കുന്നത് ബുദ്ധിയാകില്ലെന്ന തിരിച്ചറിവിനെത്തുടര്*ന്നായിരിക്കാം എസ്ആര്*പി വാര്*ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്* വിശദീകരിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്*.

    ലോട്ടറി പ്രശ്*നത്തില്* ഉറച്ചനിലപാടെടുത്ത വിഎസിനെതിരെ നടപടിയെടുക്കുന്നത് സിപിഎമ്മിന് നാണക്കേടാണെന്ന് ഡോക്ടര്* സുകുമാര്* അഴീക്കോട് തിങ്കളാഴ്ച അഭിപ്രായപ്പെട്ടിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X