വൈകിയെങ്കിലും അസിന് ബുദ്ധിയുദിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വൈകിയെങ്കിലും അസിന് ബുദ്ധിയുദിച്ചു

    മലയാളി താരം അസിന്* ബോളിവുഡില്* സാന്നിധ്യമറിയിച്ചിട്ട് നാളുകളേറെയായി. പക്ഷേ ഇപ്പോള്* മാത്രമാണ് അസിന്* ശ്രദ്ധിക്കുന്നത് ഇതേവരെ അസിന്* എന്ന പേര് അവിടെയൊരു തരംഗമായി മാറിയിട്ടില്ല. ഒറ്റച്ചിത്രം കൊണ്ട് ധബാങ് താരം സോനാക്ഷി സിന്*ഹവരെ ബോളിവുഡിന്റെ വെളിച്ചത്തില്* അങ്ങനെ പാറനടക്കുകയാണ്. ബോളിവുഡില്* ഏറെക്കുറെ പുതുമുഖങ്ങളായ ദീപിക പദുകോണ്*, സോനം കപൂര്* എന്നിവരുടെ കാര്യങ്ങളും വ്യത്യസ്തമല്ല.

    ദിനം പ്രതി ഒട്ടേറെ വാര്*ത്തകളിലാണ് ഇവര്* താരങ്ങളാകുന്നത്. ഇതിന്റെയൊക്കെ പിന്നിലെ കാര്യം മനസ്സിലാക്കാനാണ് അസിന്* വൈകിപ്പോയത്. ഇത്തരം താരങ്ങള്*ക്കെല്ലാം നല്ല പബ്ലിക് റിലേഷന്* സ്റ്റാഫുണ്ട്.

    തങ്ങളുടെ പുതിയ ചിത്രങ്ങള്*, പങ്കെടുക്കുന്ന ചടങ്ങുകള്*, യാത്രപോകുന്ന സ്ഥലങ്ങള്* എന്നവയെല്ലാം ഈ പിആര്* ജോലിക്കാര്* മാധ്യമങ്ങളെ മുറയ്ക്ക് അറിയിയ്ക്കും.

    എന്നാല്* അസിനാണെങ്കില്* ഇങ്ങനെയൊരാളില്ല. ബോളിവുഡിലെത്തി കാലമിത്രയായിട്ടും ഒരു അസിന്* തരംഗം ഉണ്ടാകാത്തതിന് പ്രധാനകാരണം ഇതുതന്നെയാണെന്നാണ് താരത്തിന്റെ വിലയിരുത്തല്*.

    വൈകിയിട്ടാണെങ്കിലും ഒരു പിആര്* ഓഫീസിലെ നിയമിക്കാനോ അതല്ലെങ്കില്* ഏതെങ്കിലും ഒരു ഏജന്*സിയെ ഈ ജോലികള്* ഏല്*പ്പിക്കാനോ ഉള്ള തയ്യാറെടുപ്പിലാണ് അസിന്* ഇപ്പോള്*.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X