സംസ്ഥാന സ്*കൂള്* കലോത്സവം കൊടിയേറി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സംസ്ഥാന സ്*കൂള്* കലോത്സവം കൊടിയേറി

    കോട്ടയം: അന്*പത്തൊന്നാമത് സംസ്ഥാന സ്*കൂള്* കലോത്സവത്തിന് കോട്ടയത്ത് കൊടിയേറി. പ്രധാനവേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്*് പൊതുവിദ്യാഭ്യാസ ഡയറക്ടര്* എപിഎം മുഹമ്മദ്ഹനീഷ് പതാകയുയര്*ത്തി. തുടര്*ന്ന് ഒന്*പതു മണിയോടെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഭദ്രദീപം കൊളുത്തി കലോല്*സവം ഉദ്ഘാടനം ചെയ്തു.

    ഇനി ആറുനാള്* കൗമാര കലാപ്രതിഭകളുടെ നാദതാള വിസ്മയങ്ങള്*ക്ക് നഗരം വേദിയാകും. 23നാണ് സമാപനം.

    പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്* തികച്ചും ലളിതമായ ചടങ്ങുകളോടെയാണ് ഉദ്ഘാടന സമ്മേളനം. ഉദ്ഘാടനദിവസം നടത്താന്* നിശ്ചയിച്ചിരുന്ന സാംസ്*കാരിക ഘോഷയാത്ര 23ലേക്ക് മാറ്റിയിട്ടുണ്ട്.

    പതിനാലു വര്*ഷത്തിനു ശേഷമാണ് സംസ്ഥാന സ്*കൂള്* കലോല്*സവം കോട്ടയത്ത് എത്തുന്നത്. തിങ്കളാഴ്ച പകലും രാത്രിയുമായി ആദ്യദിനങ്ങളിലെ മല്*സരങ്ങള്*ക്കുള്ള കുട്ടികള്* നഗരത്തിലെത്തി.

    17 വേദികളിലായാണു മത്സങ്ങള്* അരങ്ങേറുന്നത്. മത്സരങ്ങളുടെ വിധി നിര്*ണയത്തിനായി ഇക്കുറി സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരെയാണ് വിധി കര്*ത്താക്കളായി പരിഗണിച്ചിട്ടുളളത്.

    മത്സരം സംബന്ധിച്ച പരാതികള്* ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനകം 1000 രൂപ ഫീസോടു കൂടി വിദ്യാഭ്യാസ ഡയറക്ടര്*ക്കോ ജനറല്* കണ്*വീനര്*ക്കോ സമര്*പ്പിക്കാം.







    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X