ലോകകപ്പ് ടീം: ദുഖത്തോടെ ശ്രീയുടെ ട്വീറ്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പ് ടീം: ദുഖത്തോടെ ശ്രീയുടെ ട്വീറ്റ്

    കേപ്ടൗണ്*: ലോകകപ്പ് ടീമില്* തന്നെ ഉള്*പ്പെടുത്താത്തത് ഹൃദയഭേദകമാണെന്നു പേസ് ബൗളര്* ശ്രീശാന്ത്. ടീം അംഗങ്ങളില്* വിശ്വാസമര്*പ്പിക്കാത്തതു വെല്ലുവിളികളെ നേരിടാന്* സഹായിക്കില്ലെന്നും ശ്രീശാന്ത പറഞ്ഞു. ലോകകപ്പ് മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് പ്രതികരിച്ചത്. ഇപ്പോള്* ശ്രീശാന്ത് ദക്ഷിണാഫ്രിക്കയില്* പര്യടനത്തിലാണ്. ടീം ഇന്ത്യ ലോകകപ്പ് നേടുമെന്നു പ്രത്യാശ പ്രകടിപ്പിച്ച ശ്രീ ട്വിറ്ററിലൂടെ തനിക്കു പിന്തുണ നല്*കിയവര്*ക്കു പ്രത്യേകം നന്ദി പറഞ്ഞു.

    ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളെയാണു ലോകകപ്പ് ടീമിലേക്കു തെരഞ്ഞെടുത്തിരിക്കുന്നതെന്നു സെലക്ഷന്* കമ്മിറ്റി ചെയര്*മാന്* കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. ശ്രീകാന്ത്, യശ്പാല്* ശര്*മ, സുരേന്ദ്ര ഭാവെ, നരേന്ദ്ര ഹിര്*വാനി, രാജാ വെങ്കട് എന്നിവരടങ്ങുന്ന സംഘമാണു ടീമിനെ തെരഞ്ഞെടുത്തത്.ധോണിയാണ് ഇന്ത്യന്* ടീമിന്റെ നായകന്*.

    28 വര്*ഷങ്ങള്*ക്കു മുമ്പ് 1983 ലാണ് ഇന്ത്യ ആദ്യമായും അവസാനമായും ലോകകപ്പ് സ്വന്തമാക്കുന്നത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്* ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്* സ്പിന്നര്*മാര്*ക്കു കാര്യമായ പങ്കു വഹിക്കാനുണ്ട്. ശ്രീശാന്ത് നല്ല ബൗളറാണെങ്കിലും കാലത്തിനനുസരിച്ചുള്ള പക്വത നേടാനുണ്ട് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

    സച്ചിന്* തെണ്ടുല്*ക്കര്*, വീരേന്ദര്* സേവാഗ്, ഗൗതം ഗംഭീര്*, പ്രവീണ്* കുമാര്* എന്നിവരുടെ പരുക്ക് കാര്യമാക്കേണ്ടെന്നും സെലക്ഷന്* കമ്മിറ്റി ചെയര്*മാന്* പറഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X