ബാലയും ശ്വേതയും വീണ്ടും ജോഡികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാലയും ശ്വേതയും വീണ്ടും ജോഡികള്*

    തമിഴകത്തുനിന്നെത്തിയ നടന്* ബാല ഇപ്പോള്* മലയാളചലച്ചിത്ര ലോകത്തെ സ്ഥിരം സാന്നിധ്യമാണ്. ഒട്ടേറെ ചിത്രങ്ങളില്* നായകനായും പ്രതിനായകനായകനായും സഹനടനായുമൊക്കെ ബാല വിലസുകയാണ്. ശ്വേത മേനോന്* നായികയായ അനിലിന്റെ കയം ആണ് ബാലയുടേതായി പ്രദര്*ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം. ബാല-ശ്വേതമേനോന്* കൂട്ടുകെട്ട് വീണ്ടും വരുന്നു. ശിവപ്രസാദ് ഒരുക്കുന്ന സ്ഥലം എന്ന ചിത്രത്തിലൂടെയാണ് ഇവര്* വീണ്ടും ജോഡികളാകുന്നത്.

    ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഭൂമിക്കുവേണ്ടി പോരടിക്കുന്ന ജനങ്ങളുടെ കഥയാണ് ഭസ്ഥലം' പറയുന്നത്. രഘുത്തമന്* എന്ന കഥാപാത്രമായി ഒരു സര്*വേയറുടെ വേഷത്തിലാണ് ബാലയെത്തുന്നത്.

    പൊക്കന്*മൂപ്പന്റെ മകളായ ചന്ദ്രിക എന്ന കഥാപാത്രത്തിനാണ് ശ്വേത ജീവന്* നല്*കുന്നത്. സംവിധായകന്* ശിവപ്രസാദ്തന്നെയാണ് ചിത്രത്തിനുവേണ്ടി കഥയൊരുക്കുന്നത്.

    1991 ല്* മമ്മൂട്ടിയുടെ നായികയായി അനശ്വരത്തിലൂടെയെത്തിയ ശ്വേത കുറച്ചുചിത്രങ്ങള്*ക്കുശേഷം ബോളിവുഡില്* ശ്രദ്ധയൂന്നി.

    പിന്നീട് നാളുകള്*ക്കുശേഷം മലയാളത്തില്* തിരിച്ചെത്തിയപ്പോള്* അതിശയിപ്പിക്കുന്ന തരത്തില്* അഭിനയപ്രാധാന്യമുള്ള റോളുകളാണ് ശ്വേതയ്ക്ക് ലഭിച്ചത്. ഒട്ടേറെ പുരസ്*കാരങ്ങളും താരം സ്വന്തമാക്കി. എന്നാല്* കയത്തിലെ അഭിനയത്തിലൂടെ വീണ്ടും ഗ്ലാമര്* നടിയെന്ന് പരിവേഷം ശ്വേതയ്ക്ക് വന്നുചേര്*ന്നിരിക്കുന്നു. കയം ചിത്രവുമായി ബന്ധപ്പെട്ട് വന്നു ചില വിവാദങ്ങള്* ഇതിന് കൂടുതല്* കളമൊരുക്കി.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X