പുതിയമന്ത്രിമാരു?? ?െ സത്യപ്രതിജ്ഞ വൈകീട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുതിയമന്ത്രിമാരു?? ?െ സത്യപ്രതിജ്ഞ വൈകീട്ട്

    ദില്ലി: കേന്ദ്രമന്ത്രിസഭാ വികസനം ബുധനാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്* രാഷ്ട്രപതി പ്രതിഭാപാട്ടീല്* പുതിയ മന്ത്രിമാര്*ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിമാരെ ഉള്*പ്പെടുത്തുന്നതും ചിലരെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ചൊവ്വാഴ്ച പ്രധാനമന്ത്രി മന്*മോഹന്* സിങ്ങിനെ സന്ദര്*ശിച്ച് ഒരുവട്ടംകൂടി ചര്*ച്ച നടത്തി. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും കൂടെയുണ്ടായിരുന്നു.

    ഒന്നരവര്*ഷം പിന്നിട്ട രണ്ടാം യുപിഎ സര്*ക്കാറിന്റെ ആദ്യത്തെ മന്ത്രിസഭാ വികസനമാണിത്. ഇതോടൊപ്പം ഏതാനും ദിവസങ്ങള്*ക്കകം എഐസിസിയിലും മാറ്റം വരുത്തുമെന്നാണ് സൂചന. പ്രധാനപ്പെട്ട വകുപ്പുകളായ ധനകാര്യം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നിവയില്* മാറ്റം വരുത്താതെയുള്ള വികസനമാണ് പ്രധാനമന്ത്രി നടത്തുകയെന്ന് സൂചനയുണ്ട്.

    വിലക്കയറ്റം, സ്*പെക്ട്രം, കോമണ്*വെല്*ത്ത് ഗെയിംസ് അഴിമതികള്* എന്നിവയുടെ പശ്ചാത്തലത്തില്* മന്*മോഹന്* സര്*ക്കാറിന്റെ പ്രതിച്ഛായ മങ്ങിയ സന്ദര്*ഭത്തിലാണ് മന്ത്രിസഭയില്* അഴിച്ചുപണി നടത്തുന്നത്.

    മന്ത്രിപ്പണിയില്* തിളങ്ങാത്ത നേതാക്കളെ പാര്*ട്ടി ചുമതലകള്* ഏല്*പ്പിക്കാനാണ് കോണ്*ഗ്രസിന്റെ പദ്ധതി.
    ഇങ്ങനെ ഭരണത്തിന് പുതിയ മുഖം നല്*കാനും പ്രതിപക്ഷപാര്*ട്ടികളെ കുറച്ചുകൂടി ഫലപ്രദമായി കൈകാര്യം ചെയ്ത് പാര്*ലമെന്റിനെ നേരിടാനുമാണ് സര്*ക്കാര്* ആലോചിക്കുന്നത്.

    പാര്*ലമെന്ററികാര്യ വകുപ്പില്*നിന്ന് പവന്*കുമാര്* ബന്*സാലിനെ മാറ്റി കൂടുതല്* തലയെടുപ്പുള്ള ആരെയെങ്കിലും ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് കേള്*ക്കുന്നു. ഈ വിഷയത്തില്* കഴിവുതെളിയിച്ച മന്ത്രി ഗുലാം നബി ആസാദിന് പാര്*ലമെന്ററികാര്യ വകുപ്പുകൂടി നല്*കാനാണ് സാധ്യത.

    ഇപ്പോള്* ടെലികോം, മാനവശേഷി വികസനം, ശാസ്ത്രസാങ്കേതികം എന്നീ മൂന്നു വകുപ്പുകള്* കൈകാര്യം ചെയ്യുന്ന കപില്* സിബലിന്റെ ചുമതലയിലും മാറ്റം വരുത്തും. ഘനവ്യവസായ മന്ത്രി വിലാസ്*റാവു ദേശ്മുഖ്, ഗ്രാമവികസനമന്ത്രി സി.പി. ജോഷി എന്നിവരെയും മാറ്റാനിടയുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X