കോവളത്ത് ബ്രിട്ടീഷുകാരിയെ നായ കടിച്ചുപറിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോവളത്ത് ബ്രിട്ടീഷുകാരിയെ നായ കടിച്ചുപറിച്ചു

    കോവളം: കോവളം കടപ്പുറത്ത് അലയുന്ന തെരുവുനായകള്* വിനോദസഞ്ചാരികള്*ക്ക് പേടിസ്വപ്*നമായിമാറുന്നു. ചൊവ്വാഴ്ച ബീച്ചില്* രാവിലെ നടക്കാനിറങ്ങിയ ബ്രിട്ടീഷുകാരിയെ തെരുവുനായ കടിച്ചുപറിച്ചു. ജോണ്* സാന്ദ്ര മാര്*ഗരറ്റിനെയാണ് കാലത്ത് എഴുമണിയ്ക്ക് ലൈറ്റ്*ഹൌസ് ബീച്ചില്* തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. കാലിലും തുടയിലും കടിയേറ്റ ഇവരെ ജനറല്* ആശുപത്രിയില്* എത്തിച്ച് ചികിത്സ നല്*കി.

    രാവിലെ ഭര്*ത്താവ് ഓള്*ഡ്രിജ്ജുമൊത്ത് ബിച്ചിലെത്തി ജോഗിംഗ് നടത്തുന്നതിനിടെയാണ് പട്ടിയുടെ കടിയേറ്റത്. ഉടന്* ഇവരെ നാട്ടുകാരില്* ചിലര്* ചേര്*ന്ന് ആശുപത്രിയില്* എത്തിക്കുകയായിരുന്നു.
    ബീച്ചില്* ജോഗിങ് നടത്തുകയും സണ്*ബാത്ത് നടത്തുകയും ചെയ്യുന്ന വിദേശികളെയാണ് പട്ടികള്* കൂടുതലായും ആക്രമിക്കുന്നത്.

    ഇതിന് മുമ്പ് ഒട്ടേറെ വിദേശികള്*ക്ക് വിദേശികള്*ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. വിനോദസഞ്ചാരം വളര്*ത്താനും അതുവഴി ഖജനാവിന് മുതല്*ക്കൂട്ടുണ്ടാക്കാനും സര്*ക്കാര്* പലവിധി പദ്ധതികളും ആവിഷ്*കരിക്കാറുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്*ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും നല്*കുന്നതില്* പലപ്പോഴും അധികൃതര്* പരാജയപ്പെടുകയാണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X